go

കാറിന് 83.88 ലക്ഷം, നിരത്തിലിറങ്ങാൻ 1.4 കോടി, നമ്പരിന് 25000...

മാവേലിക്കര ജോയിന്റ് ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്ത ജർമൻ നിർമിത പോർഷേ 718 ബോക്സ്റ്റർ സ്പോർട്സ് കാർ
മാവേലിക്കര ജോയിന്റ് ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്ത ജർമൻ നിർമിത പോർഷേ 718 ബോക്സ്റ്റർ സ്പോർട്സ് കാർ
SHARE

മാവേലിക്കര ∙ ജർമൻ നിർമിത കൺവർട്ടബിൾ സ്പോർട്സ് കാർ മാവേലിക്കരയിൽ റജിസ്റ്റർ ചെയ്തു. 83.88 ലക്ഷം രൂപ വിലയുള്ള പോർഷേ 718 ബോക്സ്റ്റർ സ്പോർട്സ് കാർ തട്ടാരമ്പലം വിഎസ്എം ആശുപത്രി പാർട്ണർ ഡോ.വി.വി.പ്രശാന്ത് ആണു വാങ്ങിയത്. കാറിന്റെ നികുതിയായി മാത്രം 17.61 ലക്ഷം രൂപ അടച്ചു. കെഎൽ–31–പി–1111 എന്ന നമ്പരിനായി 25000രൂപ നൽകി.

ഇൻഷുറൻസ് തുക, ഇറക്കുമതി ചാർജ് ഉൾപ്പെടെ 1.4 കോടി രൂപ വാഹനം നിരത്തിലിറങ്ങാൻ ചെലവായി. മാവേലിക്കര ജോയിന്റ് ആർടി ഓഫിസിൽ ആദ്യമായാണു പോർഷെ കാർ റജിസ്റ്റർ ചെയ്യുന്നതെന്നു ജോയിന്റ് ആർടിഒ എച്ച്.അൻസാരി  പറഞ്ഞു.കൺവർട്ടബിൾ സ്പോർട്സ് കാറിൽ 2 പേർക്കു സഞ്ചരിക്കാം. 6500 ആർപിഎമ്മിൽ 300 കുതിരശക്തി വേഗം കൈവരിക്കാൻ കഴിയുന്ന വാഹനത്തിനു പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.9 സെക്കന്റ് സമയം മതി. പരമാവധി വേഗം മണിക്കൂറിൽ 275 കിലോമീറ്റർ ആണ്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama