go

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,16 കോച്ചുകളുമായി മെമു ഓടിയെത്തും

alappuzha news
SHARE

ആലപ്പുഴ ∙ എറണാകുളം – ആലപ്പുഴ റൂട്ടിൽ ആരംഭിച്ച മെമു ട്രെയിനിൽ കോച്ചുകളുടെ എണ്ണം 16 ആയി വർധിപ്പിക്കാൻ റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് ഉത്തരവ് നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.എറണാകുളം - ആലപ്പുഴ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിനിന് 14 കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇതു പിൻവലിച്ച് മെമു ആരംഭിച്ചപ്പോൾ യാത്രാ ക്ലേശത്തെ കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടിരുന്നു. ബുധനാഴ്ച യാത്രക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും അരങ്ങേറി.

16 കോച്ചുകളുള്ള മെമു 2 ദിവസത്തിനകം ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ അനന്തരാമൻ ഉറപ്പു നൽകിയതായി എംപി അറിയിച്ചു.എ.എം.ആരിഫ് എംപി ഇന്ന് മെമു ട്രെയിനിൽ യാത്ര ചെയ്ത് സ്ഥിതി വിലയിരുത്തും. രാവിലെ ഏഴരയോടെ ആലപ്പുഴയിൽ നിന്നു എറണാകുളം വരെ യാത്ര ചെയ്ത് വിലയിരുത്തൽ റിപ്പോർട്ട് റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന് എംപി അറിയിച്ചു. 

 തയാറെടുപ്പ്  കൊല്ലത്ത്

16 കോച്ചുകളുള്ള മെമു സർവീസ് നടത്താൻ കൊല്ലത്താണ് ഒരുക്കങ്ങൾ നടത്തേണ്ടത്. നിലവിൽ 8 കോച്ചുകൾ പരിപാലിക്കാനുള്ള സൗകര്യമേ ഇവിടയുള്ളൂ. മെമു മെയിന്റനൻസ് ഷെഡ്ഡിലെ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയെന്ന് കൊടിക്കുന്നിൽ അറിയിച്ചു. വൈദ്യുതി ലൈനിലും ചില സാങ്കേതിക മാറ്റങ്ങൾ വേണ്ടിവരും.

  കൃത്യനിഷ്ഠ പ്ലസ് പോയിന്റ്

കൃത്യമായി ഓടിയെത്തുന്ന കാര്യത്തിൽ മെമുവിന് പത്തിൽ പത്ത് മാർക്കും നൽകാം. പാസഞ്ചർ ട്രെയിനുകൾ പതിവായി വൈകിയോടിയിരുന്നെങ്കിൽ മെമു എത്തിയ ശേഷം സർവീസ് 10 മിനിറ്റ് നേരത്തെ എത്തുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറയുന്നു.

മെമുവിലെ യാത്രാ സൗകര്യം

മെമുവിൽ യാത്ര ചെയ്യാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം 2500 വരുമെന്നാണ് കണക്ക്. 4 കോച്ചുകൾ കൂടി കൂട്ടുന്നതോടെ 3000 പേർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുങ്ങും. താരതമ്യേന വേഗത കൂടുതലാണെന്നതും മെമുവിന്റെ പ്രത്യേകതയാണ്.പാസഞ്ചർ ട്രെയിനുകളുടെ പരമാവധി ശേഷി ഒരു ബോഗിയിൽ 120 പേരാണ്. മുൻപ് ഓടിയിരുന്ന 14 കോച്ചുകളിലായി 2000 പേരാണ് ട്രെയിനിന്റെ ശേഷി. പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ ഇരിപ്പിടങ്ങളും ബർത്ത് സൗകര്യവും യാത്ര സൗകര്യപ്രദമാക്കുന്നു എന്നു മാത്രം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama