go

സമയം പാലിച്ചില്ല; സ്വകാര്യ ബസ് ജീവനക്കാരന് ബസ് ഉടമയുടെ മർദനം

മർദനമേറ്റ സ്വകാര്യ ബസ് കണ്ടക്ടർ മനു.
മർദനമേറ്റ സ്വകാര്യ ബസ് കണ്ടക്ടർ മനു.
SHARE

ചാരുംമൂട് ∙ സമയത്തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് ജീവനക്കാരനെ ബസിലിട്ട് മർദിച്ചതായി പരാതി. സംഭവത്തെ തുടർന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ കെ–പി റോഡിൽ സ്വകാര്യ ബസ് തൊഴിലാളികൾ സർവീസ് മുടക്കി പ്രതിഷേധിച്ചു.  സംഭവത്തിൽ രാജാധിരാജ ബസ് ഉടമകളായ ചുനക്കര കരിമുളയ്ക്കൽ ഷൈജു ഭവനത്തിൽ അമീർഖാർ (24), ഷൈജു (29) എന്നിവരെ നൂറനാട് എസ്ഐ റജി ഖാൻ അറസ്റ്റ് ചെയ്തു.

ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.മലയാലപ്പുഴ – കായംകുളം റൂട്ടിലോടുന്ന ശ്രീമുത്തപ്പൻ ബസിലെ കണ്ടക്ടറായ തുമ്പമൺ മുട്ടം നെടൂട്ടോകുറ്റിയിൽ മനു (25)വിനാണ് മർദനമേറ്റത്. മനുവിനെ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതേ റൂട്ടിൽ പന്തളം – ചാരുംമൂട് റൂട്ടിലോടുന്നതാണ് രാജാധിരാജ ബസ്. ഇന്നലെ രാവിലെ പതിനൊന്നോടെ മാവേലിക്കര–പന്തളം റൂട്ടിൽ ഇടപ്പോൺ കുരിശുംമൂട് ജംക്‌ഷനിലായിരുന്നു സംഭവം. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama