go

പരാതികൾ കേട്ട് ആരിഫിന്റെ മെമു യാത്ര

ആലപ്പുഴ–എറണാകുളം ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എ.എം.ആരിഫ് എംപി നടത്തിയ യാത്രയിൽ, തിങ്ങിനിറഞ്ഞ മെമു യാത്രക്കാരുടെ ഇടയിൽ കണ്ട കുഞ്ഞിനെ എംപി ഓമനിക്കുന്നു. നിന്നുതിരിയാൻ ഇടമില്ലാത്ത വനിതാ ബോഗിയിലെ വാതിലിനരികിൽ നിലത്ത് ഇരിക്കുന്നവരെയും കാണാം.                                                ചിത്രം: മനോരമ
ആലപ്പുഴ–എറണാകുളം ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എ.എം.ആരിഫ് എംപി നടത്തിയ യാത്രയിൽ, തിങ്ങിനിറഞ്ഞ മെമു യാത്രക്കാരുടെ ഇടയിൽ കണ്ട കുഞ്ഞിനെ എംപി ഓമനിക്കുന്നു. നിന്നുതിരിയാൻ ഇടമില്ലാത്ത വനിതാ ബോഗിയിലെ വാതിലിനരികിൽ നിലത്ത് ഇരിക്കുന്നവരെയും കാണാം. ചിത്രം: മനോരമ
SHARE

ആലപ്പുഴ ∙ തിങ്ങിനിറഞ്ഞ മെമുവിൽ യാത്രക്കാരനായി എ.എം.ആരിഫ് എംപി. യാത്രയിലുടനീളം ആവശ്യങ്ങളും പരാതികളുമായി മറ്റുയാത്രക്കാര്‍ എംപിക്കു ചുറ്റുംകൂടി. 16 ബോഗികളുമായി പഴയ പാസഞ്ചർ തിരികെ കൊണ്ടുവരണമെന്നായിരുന്നു യാത്രക്കാരിൽ ചിലരുടെ ആവശ്യം. മെമുവിലെ 12 ബോഗികൾ 16 ആക്കി പ്രശ്നം പരിഹരിക്കണമെന്നായി മറ്റു ചിലർ.ആലപ്പുഴ–എറണാകുളം പാസഞ്ചർ ട്രെയിനു പകരം മെമു ഓടിത്തുടങ്ങിയതോടെ യാത്രക്കാർക്കു നി‍ൽക്കാൻ പോലും ഇടമില്ലാതായെന്ന പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു ആലപ്പുഴയിൽ നിന്ന് ആരിഫിന്റെ യാത്ര.

ഗുഡ്സ് ട്രെയിൻ കടന്നുപോകാൻ പാതയൊരുക്കിയതിനാൽ മെമു ആലപ്പുഴ സ്റ്റേഷനിൽ നിന്നു യാത്ര തുടങ്ങിയപ്പോൾത്തന്നെ 10 മിനിറ്റ് വൈകി. 7.35നു യാത്ര തുടങ്ങിയപ്പോഴേക്കും ഇരിപ്പിടങ്ങൾ നിറഞ്ഞു. മാരാരിക്കുളത്ത് എത്തിയതോടെ യാത്രക്കാരുടെ തിരക്കേറി. ചേർത്തലയായപ്പോൾ ട്രെയിൻ നിറഞ്ഞു. തുറവൂരിൽ പ്ലാറ്റ്ഫോമി‍ൽ നിന്നു ട്രെയിനിലേക്ക് കയറാൻ കഴിയാത്തവിധം തിരക്ക്.

തുറവൂരിൽ ആലപ്പുഴ പാസഞ്ചറിനു ക്രോസ് ചെയ്യാൻ 15 മിനിറ്റിലേറെ കാത്തു കിടന്നു. ഗുഡ്സ് ട്രെയിൻ കടന്നുപോകാൻ മാരാരിക്കുളത്ത് നിർത്തിയിട്ട ഏറനാട് എക്സ്പ്രസിൽ യാത്രക്കാർ കയറിയിട്ടും തിരക്കു കുറഞ്ഞില്ല. 8.50ന് അരൂരും 9.15ന് എറണാകുളം സൗത്തിലും എത്തി.ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ ബാലമുരളി, ട്രാഫിക് ഇൻസ്പെക്ടർ ജെ.വിനോദ് എന്നീ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രവർത്തകർ പൊന്നാട അണിയിച്ച് എംപിയെ സ്വീകരിച്ചു.

പരാതിപ്പെട്ടിയായി ലേഡീസ് ബോഗി

‘ഞങ്ങൾക്ക് ഇരിക്കാനോ നിൽക്കാനോ ഇടമില്ല. പാസഞ്ചറിൽ പ്രത്യേകം ശുചിമുറിയുണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. വളരെ പ്രയാസമുണ്ട് ഈ യാത്രതുടരാൻ’’– ലേഡീസ് ബോഗിയിൽ എല്ലാവർക്കും ഒരേ സ്വരം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama