go

സൗദിയിൽ യുവാവിന് സ്പോൺസറുടെ പീഡനമെന്ന് കുടുംബാംഗങ്ങൾ

അൻഷാദിന്റെ ഭാര്യ റാഷിദയും മകൻ ഉമറുൽ ഫാറൂഖും മാതാപിതാക്കളായ ജലാലുദ്ദീനും ലൈലയും. (ഇൻസെറ്റിൽ അൻഷാദ്. )
അൻഷാദിന്റെ ഭാര്യ റാഷിദയും മകൻ ഉമറുൽ ഫാറൂഖും മാതാപിതാക്കളായ ജലാലുദ്ദീനും ലൈലയും. (ഇൻസെറ്റിൽ അൻഷാദ്. )
SHARE

അമ്പലപ്പുഴ ∙ ജോലി തേടി വിദേശത്തു പോയ യുവാവ് സ്പോൺസറുടെ തടവറയിലെന്നു കുടുംബാംഗങ്ങൾ. അമ്പലപ്പുഴ കാക്കാഴം പുതുവൽ ജലാലുദ്ദീൻ– ലൈല ദമ്പതികളുടെ മകൻ അൻഷാദാണ് (27) സൗദി അറേബ്യയിൽ തടവിൽ കഴിയുന്നത്. സൗദി പൗരന്റെ വീട്ടിലെ ജോലിക്കെന്നു പറഞ്ഞാണ് യുവാവ് 2017 ഒക്ടോബർ 18നു സുഹൃത്തിന്റെ ബന്ധു നൽകിയ വീസയിൽ സൗദിയിൽ പോയത്.എന്നാൽ, മരുഭൂമിയിൽ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിയാണ് നല്‍കിയതെന്നു പറയുന്നു. വാഗ്ദാനം ചെയ്ത ജോലി ആവശ്യപ്പെട്ട യുവാവിനെ മര്‍ദിച്ചതായി മാതാവ് ലൈല പറയുന്നു.

ഒരാഴ്ച മുന്‍പ്, സ്പോണ്‍സര്‍ മാറി നിന്ന സമയത്ത് അന്‍ഷാദ് വളഞ്ഞവഴി സ്വദേശിയെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് ദുരിതം പറഞ്ഞത്.ഒരു മാസം മുന്‍പ്  തടവറയില്‍ നിന്നു രക്ഷപ്പെട്ട് 90 കിലോമീറ്റര്‍ അകലെ പൊലീസ് സ്റ്റേഷനിലെത്തി അൻഷാദ് പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ സ്പോണ്‍സറെ വിളിച്ച് ഇയാളെ തിരികെ ഏല്‍പിച്ചതായാണ് കുടുംബാംഗങ്ങൾ പറയുന്നത്.ഭാര്യ റാഷിദ ഗർഭിണി ആയിരുന്നപ്പോഴാണ് അന്‍ഷാദ് സൗദിയിൽ പോയത്. 2 വയസ്സുള്ള മകന്‍ ഉമറുല്‍ ഫാ‌റൂഖിനു പിതാവിനെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. യുവാവിനെ മോചിപ്പിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി ജി.സുധാകരന്‍, എ.എം. ആരിഫ് എംപി എന്നിവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് കുടുംബം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama