go

വള്ളികുന്നത്ത് വീടിന്റെ വാതിൽ കുത്തിത്തുറന്നു മോഷണ ശ്രമം

വള്ളികുന്നത്ത്  വീടിന്റെ മുൻവാതിൽ മോഷടാക്കൾ കുത്തിപ്പൊളിച്ച നിലയിൽ
വള്ളികുന്നത്ത് വീടിന്റെ മുൻവാതിൽ മോഷടാക്കൾ കുത്തിപ്പൊളിച്ച നിലയിൽ
SHARE

വള്ളികുന്നം ∙ ഇടവേളയ്ക്കു ശേഷം വള്ളികുന്നത്തു വീണ്ടും മോഷണം. വീട്ടുകാർ ഉണർന്നതിനാൽ വീടിന്റെ മുൻവാതിൽ പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ച ശേഷം വിലപിടിപ്പുള്ള അലങ്കാര പുഷ്പങ്ങളുമായി മോഷ്ടാക്കൾ കടന്നു. വാതിൽ ആയുധം ഉപയോഗിച്ചു തുറക്കൻ ശ്രമിച്ചെന്നും വീടിനു മുന്നിലെ പൂച്ചട്ടിയിലെ ഓർക്കിഡ് പ്ലാന്റുകൾ നശിപ്പിച്ചെന്നുമാണു പരാതി.

വള്ളികുന്നം കാഞ്ഞിരത്തിൻമൂട് രാജ്‌വിലാസത്തിൽ അരുൺരാജിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണു മോഷണ ശ്രമം നടന്നത്. വീട്ടുകാർ ബഹളം വച്ചതോടെ മോഷ്ടാക്കൾ ബൈക്കിൽ രക്ഷപെട്ടു. ജംക്‌ഷനു സമീപമുള്ള വ്യാപാരസ്ഥാപനത്തിലെ സിസിടിവിയിൽ മുഖം മറച്ചെത്തിയ 2 യുവാക്കളുടെ ദൃശ്യം തെളിഞ്ഞിട്ടുണ്ട്. വള്ളികുന്നം പൊലീസിൽ പരാതി നൽകി.

വള്ളികുന്നത്തു മോഷണം പതിവാണ്. കാഞ്ഞിരത്തിൻമൂട് ജംക്‌ഷനിൽ അടുത്തിടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ, ബാങ്ക് എടിഎം എന്നിവ തകർത്ത് മോഷണ ശ്രമം നടന്നിരുന്നു. ചൂനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വീടുകളിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്ന സംഭവവവുമുണ്ട്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama