go
09 August 2020

വെട്ടിയാർ:വിജയഭവനം പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ വിജയമ്മ(83) അന്തരിച്ചു. മക്കൾ: ജയകുമാർ, പരേതയായ ജയശ്രീ. മരുമക്കൾ: ആനന്ദൻപിള്ള, ശ്രീകല. സഞ്ചയനം നാളെ 9ന്.

ആലപ്പുഴ:കോമളപുരം നോർത്ത് ആര്യാട് പ്രശാന്തിയിൽ കെ.ശശിയുടെ ഭാര്യ ആർ.വാസന്തി(57) അന്തരിച്ചു.

പുത്തനങ്ങാടി:വാരണം പറക്കോട്ടുവെളിയിൽ പി.ആർ.വാസു(84) അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: ജയറാം, ജയമോൾ. മരുമക്കൾ : ഷൈനി, സന്തോഷ്.

അമ്പലപ്പുഴ:റിട്ട. ഫിഷറീസ് ഓഫിസർ ചേരാവള്ളിയിൽ സി.ആർ. പദ്മനാഭകുറുപ്പ് (വേണു ചേരാവള്ളി–62) അന്തരിച്ചു. ഭാര്യ: ലത (പ്രസിഡന്റ്, അമ്പലപ്പുഴ ക്ഷീരോൽപാദക സഹകരണ സംഘം). മകൻ: അഭിജിത്ത്. സഞ്ചയനം നാളെ 7ന്.

വള്ളികുന്നം:കടുവിനാൽ പേച്ചിറക്കിഴക്കതിൽ എസ്.രവിദാസ്(67) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കൾ: പ്രദീപ്, പ്രതാപ്, പ്രതിഭ. മരുമക്കൾ: നോഭ, സജന, പ്രസാദ്. സഞ്ചയനം ബുധൻ 8ന്.

കാരക്കാട്:പാറയ്ക്കൽ പാലനിൽക്കുന്നതിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഗീതാനന്ദൻ, ഗീതകുമാർ, ഉണ്ണികൃഷ്ണൻ, ഗീത കുമാരി. മരുമക്കൾ: സെലിജ, സിന്ധു, ഉമ, ശശിധരൻ.

കോടുകുളഞ്ഞി:കുഴിയംപുറത്ത് മലയിൽ ഇട്ടി ഉമ്മൻ (അച്ചൻകുഞ്ഞ്–73) അന്തരിച്ചു. സംസ്കാരം ഇന്നു 2നു സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിൽ. ഭാര്യ: അമ്മിണി. മക്കൾ: അനിൽ, ആനി, ആലീസ്. മരുമക്കൾ: കൊച്ചുമോൻ, ഷിബു, കൊച്ചുമോൾ.

ആലാ:കളയ്ക്കാട്ടുമലയിൽ തമ്പി (62)അന്തരിച്ചു. സംസ്കാരം നാളെ 12ന്. ഭാര്യ: ശോഭ. മക്കൾ: അഖിൽ, ആതിര.

ചെന്നിത്തല:കോൺഗ്രസ് വാർഡ് പ്രസിഡന്റും പലചരക്ക് വ്യാപാരി തെക്കുംമുറി കോട്ടയ്ക്കൽ ടി. മാത്യു (പൊടിമോൻ-65) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: കൊട്ടാരക്കര ചക്കുവരയ്ക്കൽ കളിലഴികത്ത് ലീലാമ്മ. മക്കൾ: അജിൻമാത്യു (റിയാദ്), അജിത് മാത്യു (സിംഗപൂർ).

പൂങ്കാവ്:വലിയവീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ പ്രസ്റ്റീന(84) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പൂങ്കാവ് പള്ളിയിൽ. മക്കൾ: ജോൺകുട്ടി, ലില്ലി, പരേതനായ തോമസ്. മരുമക്കൾ: സ്റ്റെല്ല, രാജു.

തണ്ണീർമുക്കം:5–ാം വാർഡ് തെക്കേചെമ്മേഴത്ത് പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനി(82) അന്തരിച്ചു. മക്കൾ: രാധ, ശോഭ, പുഷ്പ, മുരളി, സീമ. മരുമക്കൾ: പ്രതാപൻ, വേണു, ഹരിക്കുട്ടൻ, മായ, ഷാജി. സഞ്ചയനം വ്യാഴം 10ന്.

ഓച്ചിറ:വലിയകുളങ്ങര ചിറയിൽ രഘുനാഥൻ (56) അന്തരിച്ചു. കായംകുളം പുതുപ്പള്ളി കുന്നേത്ത് തറയിൽ കുടുംബാംഗമാണ്. ഭാര്യ: ശോഭന ദേവി. മക്കൾ: രജനീഷ് (ബവ്റിജസ് ഷോപ്പ്, കറ്റാനം), രശ്മി. മരുമക്കൾ. ആരതി, രാജേഷ്. സഞ്ചയനം നാളെ 8 ന്.

ആലപ്പുഴ:സ്റ്റേഡിയം വാർഡ് വെള്ളക്കിണർ ഇൻകം ടാക്സ് ക്വാർട്ടേഴ്സിന് സമീപം സുമയ്യ മൻസിലിൽ അബ്ദുൽ ഹയ്യ്(67) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സുക്കിന. മക്കൾ: സുബി, ഹബീബ്, സുഹൈൽ, സുമയ്യ. മരുമക്കൾ: അനസ്, ഷിനാര.

ആലപ്പുഴ:എക്സ്പോർട്ടറും പ്രിൻസ് ഫ്യൂവൽസ് ഉടമയുമായ ചാത്തനാട് വാർഡ് അണ്ണാ പറമ്പ് സീനത്ത് മൻസിലിൽ ബി.എ. റഷീദ് (69) അന്തരിച്ചു. കബറടക്കം നടത്തി. ചാത്തനാട് മുഹിയുദ്ദീൻ മുസ്ലിം ജമാഅത്ത് പ്രസിഡന്റും ചാത്തനാട് എംഎംയുപി സ്കൂൾ മാനേജരുമായിരുന്നു. ആലപ്പുഴ പാലസ് ജുമാ മസ്ജിദ് (ദി ആലപ്പി മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി) മുൻ വൈസ് പ്രസിഡന്റാണ്. ആലപ്പുഴ യത്തീംഖാന പ്രസിഡന്റ്, പാറപ്പുറം സാധു സംരക്ഷണ സമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ജഹനാ. മക്കൾ: ഇയാസ് റഷീദ്, രസ്ന റഷീദ്, മരുമക്കൾ: ഷബീർ (ബെംഗളൂരു), നജ്മ (കാഞ്ഞിരപ്പള്ളി).

ചേർത്തല:നഗരസഭ 11ാം വാർഡ് കോനാട്ട് ഷാജി(60) അന്തരിച്ചു. ഭാര്യ: മിനി. മക്കൾ: ജൂഹി, കാജൽ.

ഹരിപ്പാട്:കണ്ടല്ലൂർ തെക്ക് തെക്കേമണ്ണൂർ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ തങ്കമ്മാൾ(85) അന്തരിച്ചു.മക്കൾ: പൊന്നപ്പൻ ചെട്ടിയാർ, വേണുഗോപാലൻ ചെട്ടിയാർ, രാധാമണി, ഗീതമ്മാൾ, ശാന്തമ്മാൾ. മരുമകൻ: നാരായണൻ ചെട്ടിയാർ (കരുവാറ്റ ചക്കിട്ടയിൽ ക്ഷേത്രം ഏജന്റ്). സഞ്ചയനം ബുധൻ 9 ന്.

ചേർത്തല:നഗരസഭ 28–ാം വാർഡ് വാറുകാട്ട് പരേതനായ കൃഷ്ണൻകുട്ടിപിള്ളയുടെ ഭാര്യ എൽ. സരസ്വതി അമ്മാൾ(80) അന്തരിച്ചു. മക്കൾ: അയ്യപ്പൻ, സ്വർണരാജ്, പരേതനായ തങ്കരാജ്. മരുമക്കൾ: ശ്രീലത, ജിനി.

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 10–ാം വാർഡ് തെക്കെചാണിയിൽ ധനഞ്ജയന്റെ ഭാര്യ അമ്മിണി(78) അന്തരിച്ചു. മക്കൾ: സുദർശനൻ, സാബു. മരുമക്കൾ: ജയന്തി, സലിജ.

ഹരിപ്പാട്:പള്ളിപ്പാട് നീണ്ടൂർ ഹരി നിലയത്തിൽ രാമചന്ദ്രൻ (87) അന്തരിച്ചു. ഭാര്യ: രാധാദേവി. മക്കൾ: ഹരിത, ഹസീന, ഹജീഷ്, പരേതനായ ഹരീഷ്. സഞ്ചയനം വെള്ളി 9ന്.

ആലപ്പുഴ:തുമ്പോളി പുത്തൻ പറമ്പിൽ പരേതനായ മോഹനന്റെ മകൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ സുകുലാൽ മോഹനൻ (53) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന്. ഭാര്യ: രത്നമ്മ. മക്കൾ: അഭയ്, അഭിഷേക്.

Snap By : Saji k Varghese
Post Your Snaps
Post Your News