റെക്കോർഡ് ലക്ഷ്യമിട്ട് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ യോഗാഭ്യാസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏറ്റവും പ്രായമുള്ള യോഗ ഗുരു ന്യൂയോർക്കിൽ നിന്നുള്ള താവോ പോർച്ചോൺ ലിഞ്ചും ഇന്ത്യയിലെ മുതിർന്ന യോഗാ ഗുരു അമ്മ നനമ്മാളും ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ യോഗയ്ക്ക് നേതൃത്വം നൽകുന്നു. ഏറ്റവും പ്രായമുള്ള യോഗ ഗുരു ന്യൂയോർക്കിൽ നിന്നുള്ള താവോ പോർച്ചോൺ ലിഞ്ചും ഇന്ത്യയിലെ മുതിർന്ന യോഗാ ഗുരു അമ്മ നനമ്മാളും ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ യോഗയ്ക്ക് നേതൃത്വം നൽകുന്നു.

ബെംഗളൂരു∙ സർക്കാരിന്റെ നേതൃത്വത്തിൽ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ലോക യോഗാ ദിനാചരണത്തിനു പ്രമുഖ ഗാന്ധിയൻ അണ്ണാ ഹസാരെയ്ക്കൊപ്പം ലോകത്തെ ഏറ്റവും പ്രായമുള്ള യോഗാ ഗുരു ന്യൂയോർക്കിൽ നിന്നുള്ള താവോ പോർച്ചോൺ ലിഞ്ചും (98), ഇന്ത്യയിലെ മുതിർന്ന യോഗാ ഗുരു അമ്മ നനമ്മാളും (97) നേതൃത്വം നൽകി. മൈസൂരു റേസ് കോഴ്സിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ യോഗാഭ്യാസ പരിപാടിയിൽ 500 വിദേശികൾ ഉൾപ്പെടെ 54,101 പേർ പങ്കെടുത്തു.

സ്റ്റേഡിയത്തിൽ അണിനിരന്ന അയ്യായിരത്തോളം പേർക്ക് യോഗാ ഗുരുക്കന്മാർ പ്രായത്തെ വെല്ലുവിളിച്ച് വിവിധ യോഗാസനങ്ങൾ പകർന്നുനൽകി. കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത് കുമാർ, നിയമസഭാ സ്പീക്കർ കെ.ബി. കൊളീവാഡ്, നിയമനിർമാണ കൗൺസിൽ ചെയർമാൻ ഡി.എച്ച്. ശങ്കരമൂർത്തി, മന്ത്രിമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

വചനാനന്ദ സ്വാമിജി വിവിധ ശ്വസനപ്രക്രിയകൾ വിശദീകരിച്ചു. യോഗ വേദിയിലേക്കുള്ള ലളിത് മഹൽ റോഡിൽ രാവിലെ അഞ്ചു മുതൽ വൻ തിരക്കായിരുന്നു. പ്രായവ്യത്യാസമില്ലാതെ ചരിത്രത്തിന്റെ ഭാഗമാകാൻ തൂവെള്ള വസ്ത്രമണിഞ്ഞാണു ജനം എത്തിയത്. വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ചുള്ള വൊളന്റിയർമാർ ഗതാഗതം നിയന്ത്രിച്ച‌ു. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ മുഖ്യാതിഥിയായി. 2015ൽ ഡൽഹിയിൽ 35,985 പേർ പങ്കെടുത്ത യോഗാഭ്യാസ ചടങ്ങാണു നിലവിലെ ഗിന്നസ് റെക്കോർഡ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.