go

ഈ മനസ്സ് തനി തങ്കം !

SHARE

ബെംഗളൂരു ∙ ബസിൽ മറന്നുവച്ച 6 ലക്ഷം രൂപയുടെ സ്വർണാഭരണം കർണാടക ആർടിസി കണ്ടക്ടറുടെ സത്യസന്ധതമൂലം ഉടമയ്ക്ക് തിരിച്ചുകിട്ടി. തുമക്കൂരു പാവഗഡ സ്വദേശിനി നാഗലതയ്ക്കാണു സ്വർണാഭരണങ്ങളും 5000 രൂപയും തിരികെലഭിച്ചത്. കണ്ടക്ടർ ആർ.ശ്രീധറിന് കർണാടക ആർടിസി എംഡി സി.ശിവയോഗി ഉപഹാരം സമ്മാനിച്ചു.

പാവഗഡയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എക്സ്പ്രസ് ബസിൽ കയറിയ നാഗലത നവരംഗ് ജംക്‌‌ഷനിൽ ബസിറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നു. മല്ലേശ്വരത്തെ മകളുടെ വീട്ടിലെത്തിയപ്പോഴാണ് ബാഗ് മറന്ന കാര്യം അറിയുന്നത്. ബസ് മജസ്റ്റിക് ബസ് ടെർമിനലിലെത്തിയപ്പോൾ സീറ്റിലിരുന്ന ബാഗ് ശ്രീധറിന്റെ ശ്രദ്ധയിൽപെട്ടു. ബാഗിൽ ആഭരണവും പണവും കണ്ടതോടെ ഡിപ്പോ മാനേജരെ വിവരം അറിയിച്ചു. ആധാർ കാർഡിൽ നിന്ന് ലഭിച്ച നാഗലതയുടെ വിലാസത്തിൽ ബന്ധപ്പെട്ടതോടെ ഇവർ ബസ് ടെർമിനലിലെത്തി ആഭരണവും പണവും ഏറ്റുവാങ്ങി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama