go

മുഖ്യമന്ത്രിയല്ല, ‘ഗുമസ്തൻ’

HD Kumaraswamy
SHARE

ബെംഗളൂരു∙ കോണ്‍ഗ്രസിന്റെ ഇടപെടൽ മൂലം ഗുമസ്തനെപ്പോലെയാണു താൻ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിയെപ്പോലെയല്ലെന്നും  എച്ച്.ഡി.കുമാരസ്വാമി. എല്ലാം കാര്യങ്ങളും കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് ചെയ്യുന്നത്. പലപ്പോഴും അവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വരുന്നു. അതല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. കടുത്ത സമ്മർദത്തിലാണ് ജോലി െചയ്യുന്നത്. മുഖ്യമന്ത്രിയായ
താൻ, കോൺഗ്രസിന്റെ കീഴുദ്യോഗസ്ഥനാണെന്ന മട്ടിലാണ് അവരുടെ പെരുമാറ്റമെന്നും, വികാരാധീനനായി അദ്ദേഹം  പറഞ്ഞു. ജനതാദൾ (എസ്) എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.

യോഗത്തിൽ ഉടനീളം അസ്വസ്ഥനായി കണ്ട മുഖ്യമന്ത്രി, തന്റെ അനുവാദമില്ലാതെ കോർപറേഷനുകളിലേക്കും ബോർഡുകളിലേക്കും കോൺഗ്രസ് ചെയർമാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നിർബന്ധിച്ചതിലും എല്ലാം ദുഃഖിതനാണെന്നും യോഗത്തിൽ പങ്കെടുത്ത എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ മൽസരിക്കാനാണ് ജെഡിഎസ്സിന്റെ ശ്രമം. എന്നാൽ ആറ് സീറ്റുകൾ മാത്രമേ നൽകുവെന്ന് കോൺഗ്രസ് അറിയിച്ചെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇതും കൂടുതൽ ഭിന്നതകൾക്ക് കാരണമായേക്കാം. 28 ലോക്സഭാ മണ്ഡലങ്ങൾ ഉള്ള കർണാടകയിൽ നിലവിൽ ജെഡിഎസ്സിന് രണ്ട് എംപിമാരാണുള്ളത്. കോൺഗ്രസിന് 10 ഉം ബിജെപിക്ക് 16 ഉം എംപിമാരുണ്ട്. ഭിന്നതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരഞ്ഞടുപ്പിനു മുൻപേ സർക്കാർ വഴിപിരിയുമോയെന്നാണ് മിക്ക കോൺഗ്രസ്, ജെഡിഎസ് പ്രവർത്തകരുടെയും ആശങ്ക.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ സഖ്യത്തിൽ വിള്ളലുണ്ടാകരുത്: ദേവെഗൗഡ

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തിൽ വിള്ളൽ ഉണ്ടാകാതെ സൂക്ഷിക്കണമെന്നു കുമാരസ്വാമിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ യോഗത്തിൽ ആവശ്യപ്പെട്ടു. പാർട്ടിക്കു വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്.
കുറഞ്ഞത് ആറ് സീറ്റുകൾ എങ്കിലും സംസ്ഥാനത്ത‌ു നേടാനാണു ശ്രമം. അതുകൊണ്ടു തന്നെ പാർട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്ന ഒന്നും എംഎൽഎമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ദേവഗൗഡ നിർദേശിച്ചതായാണു വിവരം. കഴിഞ്ഞ ദിവസം ചില കോണ്‍ഗ്രസ് നേതാക്കളുമായി കൊമ്പുകോർത്ത മൂത്ത മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.‍ഡി.രേവണ്ണയുടെ സാന്നിധ്യത്തിലായിരുന്നു ദേവഗൗഡയുടെ ഉപദേശം.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama