go

ലൂപ് ലൈനുകൾ ഒരുങ്ങി; ട്രെയിനുകൾക്ക് വേഗംകൂടും

SHARE

ബെംഗളൂരു∙ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലെ 62 സ്റ്റേഷനുകളിൽ പുതിയ ലൂപ് ലൈനുകളുടെ നിർമാണം പൂർത്തിയായതോടെ  ട്രെയിനുകളുടെ വേഗം കൂടും. 

റെയിൽവേ സ്റ്റേഷനുകളിൽ ക്രോസിങിന് പിടിച്ചിടാതെ കൂടുതൽ ട്രെയിനുകൾക്ക് കടന്നുപോകാൻ ലൂപ് ലൈനുകളിലൂടെ സാധിക്കും. . ട്രെയിനുകൾക്ക് പുതിയ ലൈനിലൂടെ പരമാവധി 30 കിലോമീറ്റർ വേഗത്തിൽ സ‍ഞ്ചരിക്കാം. നിലവിൽ സ്റ്റേഷൻ പരിധിയിൽ 15 കിലോമീറ്ററാണ് പരമാവധി വേഗം. 

അരസിക്കരെ, ചിക്കജാജുർ, യശ്വന്ത്പുര-ഓമലൂർ, യശ്വന്ത്പുര-തുമക്കൂരു, രാമനഗര-മൈസൂരു, ഹൊസ്പേട്ട്-ബെള്ളാരി, ദാവനഗരൈ-ഹുബ്ബള്ളി സെക്‌ഷനുകളിലാണു ലൂപ് ലൈനുകളുടെ നിർമാണം പൂർത്തിയായത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama