go

ഗുമസ്തനെന്നു പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി കുമാരസ്വാമി

HD Kumaraswamy
SHARE

ബെംഗളൂരു∙ കോൺഗ്രസ് തനിക്കു മേൽ സമ്മർദം ചെലുത്തുന്നതായി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. മുഖ്യന്ത്രിയായല്ല, മറിച്ച് ഗുമസ്തനായാണ് താൻ പ്രവർത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ജനതാദൾ യോഗത്തിൽ അദ്ദേഹം വികാരാധീനനായതായി വാർത്ത പ്രചരിച്ചതോടെയാണ് പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു തനിക്കു ശ്വാസം മുട്ടുന്നതായി പരാതിപ്പെട്ടിട്ടില്ല. കോൺഗ്രസ്- ദൾ സർക്കാർ 5 വർഷം ഭരണത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന് താൻ തടസ്സം നേരിടുന്നതായി ചില മാധ്യമങ്ങളിൽ കണ്ടിരുന്നു. ഇത്തരം അഭ്യൂഹങ്ങൾക്ക് എങ്ങിനെയാണ് മറുപടി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. 

സമ്മർദം ചെലുത്തുന്നില്ല: കോൺഗ്രസ്

കുമാരസ്വാമിക്കു മേൽ ഒരുവിധത്തിലുള്ള സമ്മർദവും പയറ്റുന്നില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ എച്ച്.കെ പാട്ടീൽ രംഗത്തു വന്നു.ദളുമായി എന്തെങ്കിലും ഭിന്നതകളുണ്ടെങ്കിൽ അതു പരിഹരിക്കും. മണ്ഡല വികസന ഫണ്ടുകൾക്കായി എംഎൽഎമാർ സമ്മർദ്ദം ചെലുത്തുന്നുണ്ടാകും. ഇതിനെ കോൺഗ്രസിന്റെ ഭാഗത്തു നിന്നുള്ള സമ്മർദമായി കാണേണ്ടതില്ല. മകരസംക്രാന്തിക്ക് അപ്പുറം സർക്കാർ നീണ്ടേക്കില്ലെന്ന അഭ്യൂഹങ്ങൾ തള്ളിയ അദ്ദേഹം നക്ഷത്ര ലഗ്നങ്ങൾ മാറിയേക്കും, പക്ഷെ കോൺഗ്രസ് എംഎൽഎമാർ മാറില്ലെന്നും മറുപടി നൽകി. 

ബിജെപി സംസ്ഥാന അധ്യക്ഷൻ ദേവെഗൗഡ ഭസ്മാസുരൻ: ബിജെപി നേതാവ്

ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ ‘ഭസ്മാസുരൻ’ എന്ന് വിളിച്ച് ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്നൽ രംഗത്തു വന്നു. ദേവെഗൗഡ കോൺഗ്രസിനെ ലക്ഷ്യം വച്ചിരിക്കുകയാണ്. ഈ ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കോൺഗ്രസ് എന്നേക്കുമായി അവസാനിക്കുമെന്നും അദ്ദേഹം വിജയപുരയിൽ പറഞ്ഞു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama