go

ഈ വർഷം കണ്ടിരിക്കണം, ഹംപി

 Bengaluru News
SHARE

ബെംഗളൂരു∙ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ ന്യൂയോർക്ക് ടൈംസ് പട്ടികയിൽ കർണാടകയിലെ ചരിത്ര നഗരമായ ഹംപിയും. തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ഹംപി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഹംപി ഉൾപ്പെടുന്ന പ്രദേശം. ആഭ്യന്തര സ‍ഞ്ചാരികളേക്കാൾ വിദേശസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഹംപിയുടെ ടൂറിസം വികസനത്തിന് കർണാടക സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama