go

നോക്കുകുത്തിയായി ബസ് ബേകൾ

 Bengaluru News
SHARE

ബെംഗളൂരു∙ ടെൻഡർ ഷുവർ റോഡുകളിൽ കോടികൾ ചെലവിട്ട് നിർമിച്ച ബസ് ബേകൾ നോക്കുകുത്തി. അശാസ്ത്രീയമായി നിർമിച്ച ബസ് ബേകളിൽ ബസുകൾ നിർത്താതായതോടെ തിരക്കേറിയ റോഡിലേക്ക്  ഇറങ്ങി നിന്നാണ് യാത്രക്കാർ ബസ് കയറുന്നത്. 

ചില റോഡുകളിൽ ട്രാഫിക് സിഗ്‌നലുകൾക്കു സമീപത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചതാണു പ്രശ്നം. സിഗ്‌നൽ മാറുന്നതിനനുസരിച്ച് വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ  ബസ് കയറാനെത്തുന്നവർ വലയുകയാണ്. ജംക്‌ഷനിൽ ബസ് നിർത്തിയാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നതിനാൽ അവിടെ നിർത്താൻ ബസ് ജീവനക്കാർ തയാറല്ല.

ബസ് ബേക്കു വേണ്ടി മാറ്റി വച്ച സ്ഥലം സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കേന്ദ്രമാകുമ്പോൾ ബസ് കാത്ത് നിൽക്കുന്നവർക്കു നിൽക്കാനിടവുമില്ല.  ഇരുചക്രവാഹനങ്ങൾക്കും  കാറുകൾക്കും പാർക്കിങ് ബേ നിർമിച്ചിട്ടുണ്ടെങ്കിലും തിരക്കേറുമ്പോൾ ബസ് ബേകളിൽ വാഹനം പാർക്ക് ചെയ്ത് പോകുന്നവരുമുണ്ട്. ‌

വൃത്തിഹീനംസ്റ്റോപ്പുകൾ

ബിബിഎംപി സ്ഥാപിച്ച ബസ് സ്റ്റോപ്പുകൾ പലതും വൃത്തിഹീനമായ നിലയിലുമാണ്. മാലിന്യങ്ങൾ നിക്ഷേപിക്കാൻ സ്ഥാപിച്ച ബോക്സുകൾ പലതും ദിവസങ്ങൾക്കകം മോഷണം പോയി. അവശേഷിക്കുന്നവ മാലിന്യം അതിലിട്ട് കത്തിച്ചതിനാൽ ഉരുകി നശിച്ചു.

ബസുകളുടെ റൂട്ട് നമ്പർ അറിയാൻ സ്ഥാപിച്ച ബോർഡുകൾ കുത്തികീറിയതോടെ ഇതരസംസ്ഥാനക്കാരാണ് ഏറെ വലയുന്നത്. സ്വകാര്യ ഏജൻസിക്കാണ് ബസ് സ്റ്റോപ്പുകളുടെ പരിപാലനചുമതല നൽകിയിട്ടുള്ളത്. ആദ്യകാലങ്ങളിൽ വൃത്തിയാക്കൽ നടന്നിരുന്നെങ്കിലും ഇപ്പോൾ കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. 

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama