go

പറക്കാനും...മെട്രോ

bengaluru news
SHARE

ബെംഗളൂരു∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു നാഗവാരയിൽ നിന്നുള്ള പരിഷ്കരിച്ച മെട്രോ ലൈനിനു മന്ത്രിസഭാ അംഗീകാരം. നാഗവാരയിൽ നിന്നു ഹെഗ്ഡെ നഗർ- ജക്കൂർ- യെലഹങ്ക വഴി വിമാനത്താവളത്തിലേക്കുള്ള പാതയാണു തിരഞ്ഞെടുത്തത്. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ഗൊട്ടിഗരെ-നാഗവാര പാതയുടെ തുടർച്ചയായാണു പുതിയ റൂട്ട്. ബാംഗ്ലൂർ കാർഷിക യൂണിവേഴ്സിറ്റിക്കു സമീപത്തു നിന്നു മെട്രോ ലൈൻ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാതയിൽ പ്രവേശിക്കും.

29 കിലോമീറ്ററാണു നിർദിഷ്ട പാതയുടെ ദൂരം. വിമാനത്താവളത്തിലേക്കു 4 റൂട്ടുകളാണ് ആദ്യം ബിഎംആർസി നിർദേശിച്ചിരുന്നത്. ഇതിൽ നിന്നു സൗകര്യപ്രദമായ റൂട്ട് തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം നൽകിയിരുന്നു. വിദഗ്ധ പഠനത്തിനു ശേഷമാണ് ഇതിൽ നിന്നു 2 റൂട്ടുകൾ തിരഞ്ഞെടുത്തത്. ഇതിൽ ദൂരം കുറവുള്ള റൂട്ടിനാണു സർക്കാർ അംഗീകാരം നൽകിയത്.

നേട്ടം മുക്കാൽ മണിക്കൂർ

∙ മജസ്റ്റിക് ബസ് ടെർമിനലിൽ നിന്നു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു റോഡ് മാർഗം 40 കിലോമീറ്ററാണു ദൂരം. തിരക്കുള്ള സമയങ്ങളിൽ ഇത്രയും ദൂരം പിന്നിടാൻ ഒന്നരമണിക്കൂറിലധികം സമയം വേണ്ടിവരുന്നു. ഇതേദൂരം മെട്രോയിൽ 45 മിനിറ്റ് കൊണ്ട് എത്താമെന്നതാണു നേട്ടം.

സബേർബൻ റെയിൽ പദ്ധതിക്കും അംഗീകാരം

∙ ബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്കും ഒടുവിൽ മന്ത്രിസഭയുടെ അംഗീകാരം. 160.05 കിലോമീറ്റർ വരുന്ന സബേർബൻ പദ്ധതിക്കാണു മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. നിർമാണം മാർച്ച് ആദ്യത്തോടെ ആരംഭിക്കും. 17147 കോടിരൂപയാണു പദ്ധതി ചെലവ് പ്രതീക്ഷ.

കെങ്കേരി- വൈറ്റ്ഫീൽഡ് (35.47 കിലോമീറ്റർ), കെഎസ്ആർ ബെംഗളൂരു സിറ്റി - രാജനകുണ്ടെ (24.88), നെലമംഗല -ബയ്യപ്പനഹള്ളി (38.94), ഹീലലിഗെ-ദേവനഹള്ളി (61.21) എന്നീ നാല് ഇടനാഴികൾ ഉൾപ്പെടുന്നതാണു പദ്ധതി. 52 പുതിയ സ്റ്റേഷനുകൾ ഉൾപ്പെടെ മൊത്തം 81 സ്റ്റേഷനുകളാണു പദ്ധതിയിലുള്ളത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama