go

നടൻ യഷ് ആദായനികുതി ചോദ്യം ചെയ്യലിന് ഹാജർ

SHARE

ബെംഗളൂരു ∙ കന്നഡ നടൻ യഷ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മുൻപിൽ ചോദ്യം ചെയ്യലിനു ഹാജരായി. കഴിഞ്ഞ ദിവസങ്ങളിലായി ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും നേരത്തെ ഏറ്റ ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ ഇതിനു കഴിയില്ലെന്നു യഷ് മറുപടി നൽകുകയായിരുന്നു.

എന്നാൽ ഓഡിറ്റർ ബസവരാജുമായി കൂടിക്കാഴ്ച നടത്തുന്ന തിരക്കിലായിരുന്നു യഷെന്നു ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്നു ബസവരാജിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. കെജിഎഫ് എന്ന ബഹുഭാഷാ ബിഗ്ബജറ്റ് ചിത്രത്തിലെ നായകനായ യഷ്, നികുതി വെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന റെയ്ഡിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama