go

ആർടിസി ബസിൽ കടത്തിയ വെള്ളി വിളക്കുകൾ പിടികൂടി

കർണാടക ആർടിസി ബസിൽ നിന്നു രേഖകളില്ലാതെ പിടികൂടിയ വെള്ളി വിളക്കുകൾ
കർണാടക ആർടിസി ബസിൽ നിന്നു രേഖകളില്ലാതെ പിടികൂടിയ വെള്ളി വിളക്കുകൾ
SHARE

ബെംഗളൂരു ∙ കർണാടക ആർടിസി ബസിൽ കടത്തുകയായിരുന്ന വെള്ളി വിളക്കുകൾ പിടികൂടി. നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 15 ലക്ഷം വിലമതിക്കുന്ന 699 വിളക്കുകളാണു പിടികൂടിയത്. വിജയവാഡയിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന ഐരാവത് ക്ലബ് ക്ലാസ് ബസിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ ബാഗുകൾ കണ്ടെത്തിയത്. കെഎസ്ആർടിസി സെൻട്രൽ ഡിവിഷനൽ കൺട്രോളർ ജി.ടി.പ്രഭാകര റെഡ്ഡിയുടെ നേതൃത്വത്തിൽ ഹൊസ്കോട്ട ടോളിനു സമീപം നടത്തിയ പരിശോധനയിലാണു ബാഗുകൾ കണ്ടത്.

ലഗേജ് ടിക്കറ്റ് നൽകാതെ സൂക്ഷിച്ച ബാഗുകളെ സംബന്ധിച്ചു കണ്ടക്ടറും ഡ്രൈവറും നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല. വിളക്കുകൾ അന്വേഷണത്തിനായി ആദായനികുതി വകുപ്പിനു കൈമാറി. ഡ്രൈവർ കം കണ്ടക്ടർ എൻ.നാരായണപ്പ, ഡ്രൈവർ എച്ച്.കൃഷ്ണമൂർത്തി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നു കെഎസ്ആർടിസി എംഡി സി.ശിവയോഗി പറഞ്ഞു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama