go

ചികിൽസിക്കാൻ പണമില്ല: പിതാവ് മകളെ വിഷം കൊടുത്തു കൊന്നു

SHARE

ബെംഗളൂരു∙ ചികിൽസിക്കാൻ പണമില്ലാത്തതിനാൽ പിതാവ് 11 വയസ്സുള്ള മകളെ വിഷം കൊടുത്തു കൊന്നു. ഉത്തര കന്നഡ ജില്ലയിലെ ഹേമാഡി കുമാര ഗ്രാമത്തിലാണു സംഭവം. നാഗരാജ് പൂജാരി (44) ആണു ഹൃദയസംബന്ധമായ അസുഖമുള്ള മകൾ നയനയെ കൊന്നത്. മൂന്ന് പെൺമക്കളുള്ള നാഗരാജ് - സുമംഗല ദമ്പതികളുടെ രണ്ടാമത്തെ മകളാണു നയന. നയനയുടെ ചികിത്സകൾക്ക് ഏറെ പണം ചെലവഴിച്ചതിൽ ദു:ഖിതനായ ഇയാൾ കഴിഞ്ഞ ദിവസം മദ്യപിച്ചു ലക്കുകെട്ടാണു വീട്ടിലെത്തിയത്. തുടർന്നാണു മകൾക്കു വിഷം നൽകിയത്. നാഗരാജിനെ യെല്ലാപുര പൊലീസ് അറസ്റ്റ് ചെയ്തു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama