go

പുതിയ വെബ് ടാക്സികൾക്ക് ലൈസൻസ് നൽകരുതെന്ന് ട്രാഫിക് പൊലീസ്

ബെംഗളൂരു നഗരത്തിലെ ഗതാഗതകുരുക്ക് (ഫയൽ ചിത്രം)
SHARE

ബെംഗളൂരു ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് നാൾക്കുനാൾ രൂക്ഷമാകുന്നതിനിടെ പുതിയ വെബ് ടാക്സികൾക്ക് ലൈസൻസ് നൽകരുതെന്ന് ഗതാഗത വകുപ്പിനോട് ട്രാഫിക് പൊലീസ്. നിലവിൽ 30,000 വെബ് ടാക്സികൾക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത്.പാർക്കിങ് സൗകര്യം വർധിപ്പിക്കാതെ പുതിയ ടാക്സികൾക്ക് ലൈസൻസ് നൽകരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ട്രാഫിക് അഡീഷനൽ കമ്മിഷണർ പി.ഹരിശേഖരൻ പറഞ്ഞു. വെബ്ടാക്സികളുടെ റോഡരികിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.

പാർക്കിങ് സ്ഥലം കണ്ടെത്താൻ കഴിയാതെ ഡ്രൈവർമാരും വലയുന്നത് സ്ഥിരം കാഴ്ചയാണ്. ബെംഗളൂരു നഗര ജില്ലയിൽ മാത്രം റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 78 ലക്ഷം പിന്നിട്ടു.മെട്രോ സ്റ്റേഷനുകളോടു ചേർന്ന് കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലപരിമിതിയാണ് എല്ലാ സ്റ്റേഷനുകളിലും പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കാൻ തടസ്സം സൃഷ്ടിക്കുന്നത്.

5494 ക്യാമറകൾ കൂടി സ്ഥാപിക്കും

ഗതാഗത നിയമലംഘനം പിടികൂടാൻ 5494 പോയിന്റുകളിൽ കൂടി സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കൂടുതൽ ജംക്‌ഷനുകളിൽ റെഡ് ലൈറ്റ് വൈലേറ്റേഴ്സ് ഡിറ്റക്ടർ (ആർഎൽവിഡി) സ്ഥാപിക്കും.സിഗ്‌നൽ ലംഘിച്ച് പോകുന്ന വാഹനങ്ങളെ പിടികൂടാൻ ഇതിലൂടെ സാധിക്കും.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama