go

ഇനി കാത്തുകിടന്ന് മടുക്കില്ല

Bangaluru News
ബെംഗളൂരു കന്റോൺമെന്റ്- ബയ്യപ്പനഹള്ളി പാതയിൽ നിർമാണം പൂർത്തിയായ ഓട്ടമാറ്റിക് സിഗ്‌നൽ പോയിന്റ്.
SHARE

ബെംഗളൂരു∙ ബെംഗളൂരു കന്റോൺമെന്റ്- ബയ്യപ്പനഹള്ളി പാതയിലെ ഓട്ടമാറ്റിക് സിഗ്‌നലിങ് പൂർത്തിയായി. ട്രെയിനുകൾ പിടിച്ചിടുന്നതിനു മോചനമാകുന്നു. ഞായറാഴ്ച രാത്രി ബെംഗളൂരു - ഡൽഹി കർണാടക എക്സ്പ്രസാണു സിഗ്‌നലിങ് പൂർത്തിയായ പാതയിലൂടെ ആദ്യമായി കടത്തിവിട്ടത്. 

കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 19 കിലോമീറ്റർ ദൂരം ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനത്തിലേക്ക് മാറ്റാൻ 2013ലെ ബജറ്റിൽ 19.75 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ കന്റോൺമെന്റ് മുതൽ ബയ്യപ്പനഹള്ളി വരെയുള്ള 6 കിലോമീറ്റർ ദൂരത്തെ നവീകരണമാണു പൂർത്തിയായത്. 

പൂർത്തിയാകാൻ 13 കിലോമീറ്റർ കൂടി

ബയ്യപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 13 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. കന്റോൺമെന്റ്, ബാംഗ്ലൂർ ഈസ്റ്റ്, ബയ്യപ്പനഹള്ളി, കെആർ പുരം, ഹൂഡി, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളാണ് ഈ പാതയിൽ ഉൾപ്പെടുന്നത്. പ്രതിദിനം 86 ട്രെയിനുകൾ കടന്നുപോകുന്ന പാതയിൽ ഓട്ടമാറ്റിക് സിഗ്‌നൽ വന്നതോടെ സ്റ്റേഷൻ അതിർത്തികളിൽ ട്രെയിനുകൾ പിടിച്ചിടുന്നതു നിയന്ത്രിക്കാൻ സാധിക്കും. 

പ്ലാറ്റ്ഫോം ക്ലിയറൻസ് ലഭിക്കാത്തതിനാൽ തിരക്കേറിയ സമയങ്ങളിൽ ബയ്യപ്പനഹള്ളി, കന്റോൺമെന്റ് സ്റ്റേഷനുകൾക്ക് സമീപം 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ട്രെയിനുകൾ പിടിച്ചിട്ടിരുന്നു. സിഗ്‌നൽ ലഭിക്കാൻ കാത്തുകിടക്കുന്നതിനാൽ മെമു, ഡെമു ട്രെയിനുകൾക്കും സമയക്രമം പാലിച്ച് സർവീസ് നടത്താൻ പലപ്പോഴും സാധിച്ചിരുന്നില്ല. 

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama