go

അയ്യേ, വീണ്ടും പറ്റിച്ചേ

blr-gold-biscuits
SHARE

ബെംഗളൂരു ∙ ശിവാജിനഗർ ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി മൻസൂർഖാന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത സ്വർണ ബിസ്കറ്റുകൾ വ്യാജം. റിച്ച്മണ്ട് ടൗണിലെ ഫ്ലാറ്റിൽ നീന്തൽ കുളത്തിൽ ഒളിപ്പിച്ച 5880 ബിസ്കറ്റുകളാണു ചെമ്പിൽ സ്വർണം പൂശിയവയാണെന്നു പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) കണ്ടെത്തിയത്. നിക്ഷേപകരെ ആകർഷിക്കാൻ ജ്വല്ലറികളിൽ ഇത്തരം വ്യാജ ബിസ്കറ്റുകളാണു പ്രദർശിപ്പിച്ചിരുന്നതെന്ന് എസ്ഐടി ഉദ്യോഗസ്ഥർ പറഞ്ഞു. എസ്ഐടി കസ്റ്റഡിയിലുള്ള മൻസൂർഖാനിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ചാണു റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത വ്യാജ ബിസ്കറ്റുകൾക്കെല്ലാം കൂടി 303 കിലോ ഭാരമുണ്ട്. അതേസമയം ജ്വല്ലറികളിൽ നിന്ന് ഇവ ഫ്ലാറ്റിലേക്കു മാറ്റിയത് എന്തിനാണെന്നു വ്യക്തമായിട്ടില്ല.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama