go

പൈലറ്റെന്ന് പരിചയപ്പെടുത്തി; 7.5 ലക്ഷം തട്ടി ‘പറപറന്നു’

money-fraud
SHARE

ബെംഗളൂരു∙ പൈലറ്റാണെന്നു  പരിചയപ്പെടുത്തി യുവതിയിൽ നിന്നു 7.5 ലക്ഷം  തട്ടിയെടുത്തതായി പരാതി. വൈറ്റ്ഫീൽഡ് സ്വദേശി പി.അക്ഷത  (28) ആണു പരാതിക്കാരി. രാജ്യാന്തര എയർലൈനിൽ പൈലറ്റാണെന്നു പരിചയപ്പെടുത്തിയാണു ഡേവിഡ് എന്നയാൾ അക്ഷതയെ പരിചയപ്പെടുന്നത്. 

പൈലറ്റ് യൂണിഫോമിൽ വിമാനത്തിലിരിക്കുന്ന ചിത്രങ്ങളും ഇയാൾ  അയച്ചുകൊടുത്തിരുന്നു.  സുഹൃത്തിന്റെ പിതാവിന്റെ ചികിൽസയ്ക്കായാണു  ആദ്യം പണം ആവശ്യപ്പെട്ടത്. തുടർന്ന് കസ്റ്റംസ് നികുതി അടയ്ക്കാത്തതിനാൽ അക്ഷതയ്ക്കായി വാങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ ഡൽഹി വിമാനത്താവളത്തിൽ പിടിച്ചുവച്ചിരിക്കുകയാണെന്നും  ഉടൻ തുക നൽകണമെന്നും ആവശ്യപ്പെട്ടു. പണം അക്കൗണ്ടിലേക്കു കൈമാറിയതോടെ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി പരാതിയിൽ പറയുന്നു. 

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama