go

ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നു; ചേർത്തുപിടിക്കാൻ മലയാളി സംഘങ്ങൾ

SHARE

ബെംഗളൂരു∙ കേരളത്തിലേയും കർണാടകയിലേയും പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ബെംഗളൂരു മലയാളികളുടെ സഹായപ്രവാഹം. ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് തുടർച്ചയായ രണ്ടാം വർഷവും പ്രളയം കേരളത്തെ പിടിച്ചുലച്ചത്. ഇതോടെ ആഘോഷചടങ്ങുകൾ തൽക്കാലത്തേക്ക് മാറ്റിവച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള കൂട്ടായ പ്രവർത്തനത്തിലാണ് സംഘടനകൾ.

കർണാടക പ്രവാസി  കോൺഗ്രസ് 

2 ലോറികളിലാണ് അവശ്യവസ്തുക്കൾ വയനാട്ടിലെ ക്യാംപുകളിലെത്തിച്ചത്. പെരിക്കല്ലൂർ, മുള്ളൻകൊല്ലി എന്നിവിടങ്ങളിലെ ക്യാംപുകൾക്ക് പുറമേ ആദിവാസി ഊരുകളിലും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചു. നഗരത്തിലെ 24 കലക്‌ഷൻ സെന്ററുകളിൽ നിന്നുള്ള ശേഖരണം തുടരുകയാണ്. തകർന്ന വീടുകൾക്ക് മുകളിൽ സ്ഥാപിക്കാൻ ടാർപോളിൻ ഷീറ്റുകൾ കൂടുതലായി ആവശ്യമുണ്ടെന്ന് ജനറൽ സെക്രട്ടറി വിനു തോമസ് പറഞ്ഞു. നിലമ്പൂർ, ബെളഗാവി എന്നിവിടങ്ങളിലേക്ക് അടുത്ത ദിവസം സംഘം പുറപ്പെടും.

കലക്‌ഷൻ സെന്ററുകൾ:

ഇലക്ട്രോണിക് സിറ്റി- 9945533218, ചന്ദാപുര- 9845900002,ബിടിഎം ലേഔട്ട്-9845747452,ബെന്നാർഘട്ടെ- 9481287655, മഡിവാള-8147474777, എസ്.ജി പാളയ-9480001111, മാഗഡി റോഡ്-89040 56070, ദാസറഹള്ളി-94483 06935, മൈസൂരു റോഡ്-9986427129., ജയനഗർ-95387 94488, പീനിയ-9945510610, ഹെന്നൂർ റോഡ്-9986894664, കെആർ പുരം- 9986597999, കൊത്തന്നൂർ- 9036461663,കാടുബീസനഹള്ളി-9844300400, സർജാപുര-9964927105, വൈറ്റ്ഫീൽഡ്- 9036339194, ഹെബ്ബാൾ-9739322045, ബാട്യരായനപുര- 83010 75132, കഗദാസപുര- 9845371682, യെലഹങ്ക-9606443992. ഹൊസ്കോട്ടെ-9036197510, ഹൊറമാവ്- 9742345624, നെലമംഗല-9845376030

ബാംഗ്ലൂർ കേരളസമാജം

അവശ്യസാധനങ്ങളുമായി വയനാട്ടിലേക്ക് ആദ്യസംഘം യാത്ര പുറപ്പെട്ടു. മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകൾക്കു പുറമേ വടക്കൻ കർണാടകയിലുമാണ് വരും ദിവസങ്ങളിൽ സഹായമെത്തിക്കുകയെന്ന് ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. 

കലക്‌ഷൻ സെന്ററുകൾ:

കമ്മനഹള്ളി (9886080105), ആർടി നഗർ (8792687607), കെആർ പുരം( 9448811111), വൈറ്റ്ഫീൽഡ് ( 9036339194), മാറത്തഹള്ളി (9243056667), അൾസൂർ (9845564874), ഇന്ദിരാനഗർ (9845222688), പീനിയ (9945804369), മാഗഡി റോഡ് ( 9886132899), ഹൊസൂർ റോഡ് (9035649111), മല്ലേശ്വരം ( 9916674387), രാമമൂർത്തിനഗർ (9591922522).

മണ്ഡ്യ രൂപത

അവശ്യസാധനങ്ങളുടെ സമാഹരണം തുടരുന്നു. വിവിധ ഇടവകകളിൽ നിന്ന് ശേഖരിക്കുന്ന സാമഗ്രികൾ ധർമ്മാരാം സെന്റ് തോമസ് ഫൊറോന പള്ളിയിലെ കലക്ഷൻ സെന്ററിലാണ് വേർതിരിക്കുന്നത്. താൽപര്യമുള്ളവർ 16നകം ഇവിടെ എത്തിക്കണമെന്ന് ചാൻസലർ ഫാ.ജോമോൻ കോലഞ്ചേരി അറിയിച്ചു. നിലമ്പൂർ, കുടകിലെ സിദ്ധാപുര മേഖലകളിലേക്കാണ് ആദ്യ ലോഡ് അടുത്ത ദിവസം പുറപ്പെടും. ഫോൺ: 9448304299.

വിദ്യാരണ്യപുര കൈരളി സമാജം 

കലക്‌ഷൻ സെന്റർ സമാജം ഓഫിസിൽ ആരംഭിച്ചതായി ജനറൽ സെക്രട്ടറി പി.ശ്രീജഷ് അറിയിച്ചു. ഫോൺ: 9986346734, 9449344287.

മൈസൂർ  കേരളസമാജം

കലക്‌ഷൻ സെന്റർ വിജയനഗറിലെ സമാജം ഓഫിസിൽ ആരംഭിച്ചു. രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി എ.ആർ ജോസഫ് അറിയിച്ചു. ഫോൺ: 9448553861, 94821932293

കർണാടക മലയാളി കോൺഗ്രസ്

റിലീഫ് കിറ്റ് സമാഹരണം തുടരുന്നു. ആദ്യഘട്ടത്തിൽ വയനാട്ടിലേക്കാണ് സാധനങ്ങൾ എത്തിക്കുകയെന്ന് പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ അറിയിച്ചു.കലക്‌ഷൻ സെന്ററുകൾ: മഹാദേവപുര: 9620677455, കെആർ പുരം 9742240005, മല്ലേശ്വരം 9900273112, യെലഹങ്ക: 8660050212, ദാസറഹള്ളി 944886542, ഹെബ്ബാൾ: 9019099800, രാജാജിനഗർ: 9900239032, വിജയനഗർ: 9449444509, രാജരാജേശ്വരി നഗർ: 9886661344, വിദ്യാരണ്യപുര: 9980554540, പുലികേശി നഗർ: 9742070007,ഗാന്ധിനഗർ: 9902999111, സർവഞ്ജനഗർ: 9845003906, ശാന്തിനഗർ: 9986154131, ഈജിപുര: 8095638184, യശ്വന്ത്പുര: 9448689361, ബനശങ്കരി: 8050110701,ജയനഗർ: 9972176786, ബിടിഎം ലേഔട്ട്: 9880490694, ബൊമ്മനഹള്ളി: 8113883517, ആനേക്കൽ: 9845689430, ബാംഗ്ലൂർ സൗത്ത്: 98451 92656, എച്ചഎസ്ആർ ലേഔട്ട്: 9449797734, ഇലക്ട്രോണിക് സിറ്റി: 9243584618

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് 

കലക്‌ഷൻ സെന്റർ കെങ്കേരി സാറ്റലൈറ്റ് ടൗണിലെ സമാജം ഓഫിസിൽ വൈകിട്ട് 4 മുതൽ 8 വരെ പ്രവർത്തിക്കുമെന്ന് സെക്രട്ടറി സതീഷ് തോട്ടശേരി അറിയിച്ചു. ഫോൺ: 9845185326.

കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി

പ്രളയബാധിത മേഖലകളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. നിലമ്പൂർ, വയനാട്, ബെളഗാവി, അംങ്കോള എന്നിവിടങ്ങളിലാണ് മെഡിക്കൽ ക്യാംപുകൾ നടത്തുക. ഇതിന് പുറമേ ആവശ്യസാധനങ്ങളുടെ കലക്‌ഷൻ സെന്റർ ഗദലഹള്ളിയിലെ സമാജം ഓഫിസിൽ ആരംഭിച്ചതായി സെക്രട്ടറി ഇ.വി പോൾ അറിയിച്ചു. ഫോൺ: 9448047820 (വിജയനഗർ), 9740202398 (ഹെന്നൂർ), 9448240918 (കമ്മനഹള്ളി), 9945213777 (കൊത്തന്നൂർ), 9448619959 (ആർടി നഗർ).

പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജ് അലമ്നൈ അസോ.

റിലീഫ് കലക്‌ഷൻ സെന്ററുകൾ ആരംഭിച്ചു. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലാണ് ആദ്യഘട്ട വിതരണം നടത്തുകയെന്ന് അസോസിയേഷൻ അംഗമായ സംവിധായകൻ പ്രകാശ് ബാരെ പറഞ്ഞു. കലക്‌ഷൻ സെന്ററുകളെ കുറിച്ച് അറിയാൻ സുധീഷ്- 984504042, ഹിത- 97316 12329

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama