go

നാട്ടിലേക്ക് വഴിതെളിഞ്ഞു

Bengaluru News
SHARE

ബെംഗളൂരു ∙ ഹാസൻ-മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ്(16511-17) ഒഴികെ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള ബസ്, ട്രെയിൻ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചതോടെ നാട്ടിലേക്ക് ഇന്നു ഇന്നു യാത്രാത്തിരക്കിനു സാധ്യത. നാളെ സ്വാതന്ത്ര്യദിന അവധി കൂടി കണക്കിലെടുത്ത് കേരള ആർടിസിയും കർണാടക ആർടിസിയും 25 വീതം സ്പെഷൽ ബസുകളും പ്രഖ്യാപിച്ചു. ഇന്നു ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ രണ്ടായിരത്തിലധികം പേർ വെയ്റ്റ്ലിസ്റ്റിലുണ്ട്.

സേലം, പാലക്കാട് വഴി തൃശൂർ(4), എറണാകുളം(3), കോട്ടയം(3), പാലാ(2), മൈസൂരു വഴി കോഴിക്കോട്(6), കണ്ണൂർ(5), പയ്യന്നൂർ(1), ബത്തേരി(1) എന്നിവിടങ്ങളിലേക്കാണു കേരള ആർടിസി സ്പെഷലുകൾ. ഇന്നലെ ഒരു സ്കാനിയ ഒഴികെ മറ്റെല്ലാ ബസുകളും സർവീസ് നടത്തി. നിലമ്പൂർ വഴി ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാൽ ഈ റൂട്ടിലെ ബസുകൾ ഉപയോഗിച്ചാണ് പാലായിലേക്കു സേലം, കോയമ്പത്തൂർ വഴി 2 സ്പെഷൽ അനുവദിച്ചതെന്നു കേരള ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ ഷാജി പറഞ്ഞു. 

ഇന്നു നാട്ടിലേക്കുള്ള ബസുകളിലെ ടിക്കറ്റുകളിലേറെയും വിറ്റഴിഞ്ഞു. online.keralartc.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 080–22221755(ശാന്തിനഗർ), 8762689508(പീനിയ).

കർണാടക ആർടിസിക്ക് 52 സർവീസുകൾ

 കർണാടക ആർടിസിക്ക് ഇന്ന് 52 സർവീസുകളാണ് ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ളത്. സേലം വഴി കോട്ടയം(3), എറണാകുളം(9), തൃശൂർ(5), പാലക്കാട്(3), മൈസൂരു വഴി കോഴിക്കോട്(3), കണ്ണൂർ(2) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. സ്വകാര്യ ബസുകളും കേരളത്തിൽ എല്ലായിടത്തേക്കുമുള്ള ബസ് സർവീസ് പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തേക്കു 2500 രൂപയും എറണാകുളത്തേക്കു 2100 രൂപയുമാണ് ഏറ്റവും കൂടിയ നിരക്ക്.

യശ്വന്ത്പുര – കണ്ണൂർ സർവീസും സാധാരണനിലയിൽ

യശ്വന്ത്പുരയിൽ നിന്നു കണ്ണൂരിലേക്കുള്ള ട്രെയിൻ(16527-28) സർവീസും സാധാരണ നിലയിലായി. പാലക്കാടിനും കോഴിക്കോടിനുമിടയിൽ പാളത്തിലെ തകരാർ പരിഹരിച്ചതിനെ തുടർന്നു തിങ്കൾ രാത്രിയാണ് യശ്വന്ത്പുരയിൽ നിന്നു ട്രെയിൻ പുറപ്പെട്ടത്. നാട്ടിൽ നിന്നുള്ള സർവീസ് ഇന്നലെ  പുനരാരംഭിച്ചു. 

അതേസമയം ഹാസൻ, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ്(16511-12\17-18) ട്രെയിൻ പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുത്തേക്കും. ഹാസനിലെ സകലേഷ്പുരയിൽ ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് 23 വരെ ട്രെയിൻ റദ്ദാക്കിയിരിക്കുകയാണ്. ആഴ്ചയിൽ 3 ദിവസം മൈസൂരുവിലൂടെയും 4 ദിവസം ശ്രാവണബെലഗോളയിലൂടെയുമാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

ബലിപെരുന്നാളിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി റെയിൽവേ ഇന്നലെ കൊച്ചുവേളി-യശ്വന്ത്പുര റൂട്ടിൽ സ്പെഷൽ ട്രെയിൻ സർവീസ് നടത്തി. മഴയെ തുടർന്നു കഴിഞ്ഞയാഴ്ച കൊച്ചുവേളിയിൽ കുടുങ്ങിയ എസി എക്സ്പ്രസ് ആണ് സ്പെഷൽ ആയി സർവീസ് നടത്തിയത്. 

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama