go

ഒരു കുഴിക്ക് 1000 രൂപ !

bengaluru-road
മഹാറാണി കോളജ് റോഡിലെ കുഴികൾ അടയ്ക്കുന്നു
SHARE

ബെംഗളൂരു ∙ റോഡിലെ കുഴികൾ നികത്തുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കു പിഴ ചുമത്തി‍ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). 10 എൻജിനീയർമാരിൽ നിന്നു 2000 രൂപ വീതമാണ് റോഡ് ഈടാക്കിയത്. കുഴി നികത്തുന്നതിൽ വീഴ്ച വരുത്തിയാൽ, ഉത്തരവാദികളായ അസി.എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരിൽ നിന്നു കുഴിയൊന്നിനു 1000 രൂപ വീതം പിഴ ഈടാക്കുമെന്നു ഈ മാസമാദ്യം ബിബിഎംപി വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമുള്ള ആദ്യ നടപടിയാണിത്.

റോഡിന്റെ ശോചനീയാവസ്ഥ കാരണം എന്തെങ്കിലും അപകടമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കുമെന്നും ഇന്നലെ ചുമതലയൊഴിഞ്ഞ ബിബിഎംപി മുൻ കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ബെംഗളൂരുവിൽ കുഴികളില്ലാത്ത റോഡുകളുടെ പട്ടിക ബിബിഎംപി ഉടൻ‌ ഹൈക്കോടതിക്കു സമർപ്പിക്കും.

റോഡ് നന്നാക്കാൻ 12 കോടി രൂപ

പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ബിബിഎംപി 12 കോടി രൂപ അനുവദിച്ചു. ചെറുതും വലുതുമായി 1400 കിലോമീറ്റർ റോഡ് നന്നാക്കാനാണു ടെൻഡർ നൽകിയത്. മഴയെ തുടർന്നു ഇടറോഡുകളിൽ ഉൾപ്പെടെ നൂറുകണക്കിനു കുഴികൾ കഴിഞ്ഞ ദിവസങ്ങളിലായി രൂപപ്പെട്ടിട്ടുണ്ട്. അതാതു വാർഡിലെ ബിബിഎംപി എൻജിനീയർമാർക്കാണു ഈ റോഡുകൾ അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെ ചുമതല. 

ഈ റോഡുകളിലെ കുഴി നികത്താൻ വാർഡ് ഒന്നിന് 20 മുതൽ 30 ലക്ഷം രൂപ വരെ നൽകും. ഇതിനായി ആകെ 146 കോടി രൂപയാണ് വകയിരുത്തിയത്. 2012ൽ ആരംഭിച്ച ടെൻ‍ഡർ ഷുവർ റോഡുകളുടെ നിർമാണം 90% പൂർത്തിയായി. 2016ൽ ആരംഭിച്ച 29 റോഡുകളുടെ(93 കിലോമീറ്റർ) വൈറ്റ്ടോപ്പിങിൽ 40 കിലോമീറ്ററിന്റെ നിർമാണം പൂർത്തിയായതായും ബിബിഎംപി അധികൃതർ അറിയിച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama