go

സൂക്ഷിച്ചില്ലെങ്കിൽ ‘വീഴ്ത്തും’

bengaluru-slab
റേസ് കോഴ്സ് റോഡിലെ നടപ്പാതയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു
SHARE

ബെംഗളൂരു∙ എച്ച്എസ്ആർ ലേഔട്ടിൽ നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് യുവതിക്ക് പരുക്ക്. ഡിസൈൻ എൻജിനീയർ ഹാരിക എം.റെഡ്ഡിക്കാണു (23) പരുക്കേറ്റത്. രാത്രിയിൽ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് സംഭവം. പ്രദേശത്തെ തെരുവ് വിളക്ക് പ്രവർത്തനരഹിതമായിരുന്നു. കാലിനു പരുക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്ന സ്ലാബ് ഇന്നലെ ബിബിഎംപി ജീവനക്കാരെത്തി പുനഃസ്ഥാപിച്ചു. 

പൊട്ടിപ്പൊളിഞ്ഞ് സ്ലാബുകൾ

കാലപ്പഴക്കത്താൽ ബലക്ഷയം വന്ന നടപ്പാതകളിലെ സ്ലാബുകളിൽ ചവിട്ടിയാൽ പൊളിഞ്ഞു താഴേക്ക് വീഴും. നല്ല നടപ്പാതകൾ കയ്യേറിയുള്ള തെരുവ് കച്ചവടം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ  കാൽനടയാത്രക്കാർക്ക് ആശ്രയം തിരക്കേറിയ റോഡാണ്. 

വാഹനങ്ങൾക്കൊപ്പം കാൽനടയാത്രയ്ക്കും പരിഗണന നൽകിയുള്ള റോഡുകളാണ് ടെൻഡർ ഷുവർ പദ്ധതിയിൽ നിർമിച്ചത്. തെരുവ് കച്ചവടം  നിരോധിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ മൗനാനുവാദത്തോടെയാണ് കച്ചവടം തകർക്കുന്നത്. നടപ്പാത കയ്യേറി കച്ചവടം ചെയ്യുന്നവരെ ഇടയ്ക്കിടെ ഒഴിപ്പിക്കാറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തും. സ്കൂൾ വിദ്യാർഥികളടക്കം  തിരക്കേറിയ റോഡിലൂടെ നടക്കുന്നതിനാൽ അപകടങ്ങളും വർധിച്ചിട്ടുണ്ട്. 

കുരുക്കായി കേബിളുകൾ

കാൽനടയാത്രക്കാർക്ക് കുരുക്കായി നടപ്പാതകളിലെ അനധികൃത കേബിളുകൾ. വൈദ്യുതി പോസ്റ്റുകളിലും മതിലുകളിലുമായി അലക്ഷ്യമായി സ്ഥാപിച്ചിട്ടുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (ഒഎഫ്സി) അപകടഭീഷണിയുമായി നിൽക്കുന്നത്. അനധികൃതമായി കേബിളുകൾ സ്ഥാപിക്കുന്ന ഏജൻസികൾക്ക്  ബിബിഎംപി പിഴ ചുമത്തിയിരുന്നെങ്കിലും ഇവ പൂർണമായി നീക്കിയിട്ടില്ല. വാടക ഇനത്തിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് ഇതു കൊണ്ട് ബിബിഎംപിക്ക് ഉണ്ടാകുന്നത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama