go

അപകടം പാർക്കും മേൽപാലം

danger
SHARE

ബെംഗളൂരു∙ ജാലഹള്ളിയിലെ മേൽപാലത്തിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ ഓട്ടോറിക്ഷയിടിച്ച് ഒരാൾ മരിച്ചു. 3 പേർക്ക് പരുക്ക്. ഓട്ടോ യാത്രക്കാരനായ ഇനിയാത്തുള്ള (61) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ നയാസ്, ഇനിയാത്തുള്ളയുടെ മകൾ സബിഹാ, ഭർത്താവ് റഹ്മാൻ എന്നിവർക്കാണ് പരുക്കേറ്റത്.മേൽപാലത്തിന് മുകളിൽ പാർക്ക് ചെയ്തിരുന്ന കാറിന് പിന്നിൽ ഓട്ടോ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ സക്കീർ ഹുസൈൻ (31) നെ പീനിയ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു.

നിയമ ലംഘനം  തുടരുന്നു അപകടവും

അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ നഗരത്തിലെ മേൽപാലങ്ങളിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഭീതിവിതയ്ക്കുന്നു. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. മേൽപാലങ്ങളിൽ പാർക്കിങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രി സമയങ്ങളിൽ വിശ്രമിക്കാനും ഫോൺ ചെയ്യാനും മറ്റും വാഹനങ്ങൾ നിർത്തിയിടുന്നത് പതിവ്കാഴ്ചയാണ്.

രാത്രിയിൽ പാർക്കിങ് ലൈറ്റ് പോലും ഇടാതെയാണ് പലരും അലക്ഷ്യമായി വാഹനം നിർത്തുന്നത്. മതിയായ സൂചന ബോർഡുകളും തെരുവ് വിളക്കുകളും കത്താത്ത മേൽപാലങ്ങളിൽ രാത്രിയായാൽ കൂരിരുട്ടാണ്.‌ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചും പാലത്തിൽ നിന്ന് താഴെ വീണുമുള്ള അപകടങ്ങളാണ് ഏറെയും.

അമിതവേഗത്തിനു പേരുകേട്ട ഹെബ്ബാൾ-യെലഹങ്ക, ഇലക്ട്രോണിക് സിറ്റി, കെആർ പുരം മേൽപാലങ്ങളിലാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. കൂടാതെ ഇരുട്ടിന്റെ മറവിൽ മേൽപാലങ്ങളിൽ മാലിന്യം തള്ളുന്നതും വ്യാപകമാണ്.അറവുമാലിന്യങ്ങളടക്കം ചാക്കിൽ കെട്ടിയാണ് മേൽപാലങ്ങളിൽ ഉപേക്ഷിക്കുന്നത്.

 നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രി സമയങ്ങളിൽ വിശ്രമിക്കാനും ഫോൺ ചെയ്യാനും മറ്റും വാഹനങ്ങൾ നിർത്തിയിടുന്നത് പതിവ്കാഴ്ചയാണ്. രാത്രിയിൽ പാർക്കിങ് ലൈറ്റ് പോലും ഇടാതെയാണ് പലരും അലക്ഷ്യമായി വാഹനം നിർത്തുന്നത്. മതിയായ സൂചന ബോർഡുകളും തെരുവ് വിളക്കുകളും കത്താത്ത മേൽപാലങ്ങളിൽ രാത്രിയായാൽ കൂരിരുട്ടാണ്. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചും പാലത്തിൽ നിന്ന് താഴെ വീണുമുള്ള അപകടങ്ങളാണ് ഏറെയും.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama