go

ഗോവധ നിരോധനം കർശനമാക്കാൻ സർക്കാരിന് മേൽ സമ്മർദം

brlr-meat-chicken
SHARE

 ബെംഗളൂരു ∙ സംസ്ഥാനത്ത് ബീഫ് നിരോധനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോവധ നിരോധന നിയമം കൂടുതൽ കർക്കശമാക്കാൻ യെഡിയൂരപ്പ സർക്കാരിനു മേൽ സമ്മർദം. ഇതു സംബന്ധിച്ച് വിശദമായ പഠനത്തിനു 7 നിയമജ്ഞർ ഉൾപ്പെട്ട സമിതിയെ ബിജെപി നിയോഗിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ഈ നിയമം നടപ്പിലാക്കുന്നത് എങ്ങനെയാണെന്ന് സമിതി വിലയിരുത്തും. ഗോവധ നിരോധനം കർക്കശമാക്കണമെന്ന ആവശ്യവുമായി വിജയപുര ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നലിന്റെ നേതൃത്വത്തിൽ കർണാടക ഗോസംരക്ഷണ സമിതിയാണു രംഗത്തുള്ളത്. യെഡിയൂരപ്പയുടെ നേതൃത്വത്തിൽ 2010ൽ ഗോവധം പൂർണമായി നിരോധിച്ചു കൊണ്ട് നടപ്പിലാക്കിയ നിയമഭേദഗതി സിദ്ധരാമയ്യ സർക്കാർ പിൻവലിച്ചിരുന്നു. നിലവിൽ പശു, കന്നുകിടാവ്, എരുമ തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നതിനു മാത്രമേ വിലക്കുള്ളൂ. 12 വർഷം പ്രായമുള്ള കാള, പോത്ത് തുടങ്ങിയവയെ ഇറച്ചിക്കായി കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ട്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama