go

മാലിന്യം എടുക്കണോ ? എങ്കിൽ തരംതിരിക്കണം

 Chelora trenching yard
SHARE

ബെംഗളൂരു ∙ ഡിസ്പോസിബിൾ പ്ലാസ്റ്റിക് നിരോധിച്ചതിനു പിന്നാലെ വീടുകളിൽ നിന്നു ഖര-ദ്രവമാലിന്യം വേർതിരിച്ചു ശേഖരിക്കുന്നതിലും മഹാനഗരസഭ (ബിബിഎംപി) നാളെ മുതൽ കടുത്ത നടപടി സ്വീകരിക്കും.  നഗരം പുറംതള്ളുന്ന മാലിന്യത്തിൽ സിംഹഭാഗവും വീടുകളിൽ തന്നെ വേർതിരിക്കണമെന്നും അടുക്കള മാലിന്യം കംപോസ്റ്റ്, ബയോഗ്യാസ്, മാലിന്യത്തിൽ നിന്നുള്ള വൈദ്യുതി എന്നിവയ്ക്കായി ഉപയോഗിക്കണം എന്നുമാണ് ബിബിഎംപി നയം.

അടുക്കള മാലിന്യവും ഖരമാലിന്യവും വീടുകളിൽ വേർതിരിക്കുകയും ഇവ ബിബിഎംപി ഏർപ്പെടുത്തിയ കരാറുകാർ ശേഖരിക്കുകയുമാണ് പതിവ്. മാലിന്യം വേർതിരിക്കാതെ ശേഖരിച്ചിരുന്നതിനാൽ പ്ലാന്റുകളിൽ  സംസ്കരിക്കുന്നതിനും നഗരത്തിനു പുറത്തെ ഒഴിഞ്ഞ പാറമടകളിൽ തള്ളുന്നതിനും പ്രതിസന്ധി നേരിട്ടിരുന്നു.ഇന്നലെ മുതൽ പുതിയ നയം നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ ചില കോർപറേറ്റർമാരുടെ എതിർപ്പിനെ തുടർന്ന് പുതിയ കരാർ നടപ്പാക്കുന്നതു 2 ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു.

പിഴ 500 രൂപ, ആവർത്തിച്ചാൽ 1000

മാലിന്യം വേർതിരിക്കാത്ത വീടുകളിൽ നിന്ന് ആദ്യ തവണ 500 രൂപയും, തെറ്റ് ആവർത്തിച്ചാൽ 1000 രൂപയും പിഴ ഈടാക്കും. അപാർട്മെന്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ യഥാക്രമം 2500, 5000 രൂപ നൽകണം. ബിബിഎംപി നിർദേശം കൃത്യമായി പാലിക്കുന്നുണ്ടെന്നു പല അപ്പാർട്മെന്റ് അസോസിയേഷനുകളും പറയുന്നു.കഴിഞ്ഞ മാസം മുതൽ അടുക്കള മാലിന്യവും ഖരമാലിന്യവും വെവ്വേറെ വീപ്പകളാലാണ് ശേഖരിക്കുന്നത്. ഇവ ശേഖരിക്കാൻ കരാറുകാർ കൃത്യമായി എത്താറില്ലെന്നു ബേഗൂർ റോ‍ഡിലെ അപ്പാർട്മെന്റ് അസോസിയേഷൻ പ്രതിനിധി പറയുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നത്. ഈ ദിവസങ്ങളിൽ ഒന്നോ-രണ്ടോ തവണ മാത്രമേ കരാറുകാർ എത്താറുള്ളു. മാലിന്യ സംസ്കരണം സംബന്ധിച്ച് ബിബിഎംപി ഏർപ്പെടുത്തുന്ന തീരുമാനങ്ങൾ നടപ്പാക്കുമെന്നു സർജാപുര റോഡിലെ അപ്പാർട്മെന്റ് നിവാസി സൂരജും ഉറപ്പു നൽകുന്നു.

ശനിയാഴ്ചകളിൽ പ്രത്യേക ശുചീകരണം

മാലിന്യം കുമിഞ്ഞുകൂടുന്ന സ്ഥലങ്ങളിൽ ശനിയാഴ്ചകളിൽ പ്രത്യേക ശുചീകരണ പദ്ധതിയുമായി ബിബിഎംപി. രാവിലെ 6 മുതൽ 11.30 വരെയാണ് ശുചീകരണം നടത്തുക. വാർഡുകളിൽ പരിശോധനയ്ക്കായി ജോയിന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈസ്റ്റ് സോണിലെ 3 വാർഡുകളിലാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് സ്പെഷൽ കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama