go

ബാംഗ്ലൂർ മലയാളികളുടെ ഓണാഘോഷത്തിന് വർണാഭമായ തുടക്കം

Bangalore-Onam-dance
SHARE

ബാംഗ്ലൂർ: ഓണാഘോഷങ്ങൾക്ക് ബാംഗ്ലൂർ നന്മ സോഷ്യൽ ആൻഡ് കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വർണാഭമായ തുടക്കം. മലയാള നാടിന്റെ ഗൃഹാതുരത്വവുമായി ബാംഗ്ലൂരിലെ മലയാളികൾ കഴിഞ്ഞ ഒരു മാസമായി ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു.കഴിഞ്ഞ വർഷം ഓണാഘോഷ പരിപാടിക്കായി  നന്മ ഉൾപെട്ട പല മലയാളി സംഘടനകളും പരിശീലനം തുടങ്ങിയെങ്കിലും പ്രളയത്തിൻറെ പ്രത്യേക സാഹചര്യത്തിൽ  പരിശീലനം റദ്ദാക്കി അതിനായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് ഉണ്ടായത്.

ഇത്തവണത്തെ നന്മയുടെ ഓണാഘോഷം ബംഗളുരു നന്ദിവുഡ്സിൽ ശനിയും ഞായറുമായി അരങ്ങേറി. കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള നിരവധി കലാ കായിക മത്സരങ്ങൾഓണാഘോഷത്തിന് മാറ്റ് കൂട്ടി. പൂക്കളമത്സരം, ചെണ്ട മേളം, ഓണ സദ്യ, വയനാട് നാട്ടുകൂട്ടത്തിന്റെ ഗോത്രഗാഥ, നന്മ ഫോറത്തിന്റെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച കലാസന്ധ്യ എന്നീ പരിപാടികൾ ആണ്  ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. നന്മയുടെ പ്രസിഡൻറ് ബിന്ദു മാടമ്പിള്ളി, സെക്രട്ടറി ദിലീപ് നെന്മേലിൽ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama