go

‘മനുഷ്യന് ഒരു ചെറിയ കാൽവയ്പ്, പൊളിഞ്ഞ റോഡിന് പുതുജീവൻ’

bengaluru news
ബെംഗളൂരുവിലെ റോഡിലൂടെ ബഹിരാകാശ സഞ്ചാരിയുടെ വേഷം ധരിച്ച് ബാദൽ നഞ്ചുണ്ടസ്വാമി.
SHARE

ബെംഗളൂരു ∙ കുണ്ടുംകുഴിയും നിറഞ്ഞ ബെംഗളൂരുവിലെ റോഡിനെ ‘ചന്ദ്രോപരിതലമാക്കി’ കലാകാരൻ ബാദൽ നഞ്ചുണ്ടസ്വാമി ഇറക്കിയ വിഡിയോ വൈറലായതോടെ റോ‍ഡിന്റെ അറ്റക്കുറ്റപ്പണി ആരംഭിച്ച് ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി).  മേയർ ഗംഗാംബികെ മല്ലികാർജുനും ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽകുമാറും എൻജിനീയർമാർക്കു കർശന നിർദേശം നൽകിയതോടെ പലറോഡുകളിലും കുഴിയടച്ചു തുടങ്ങി. ഗതാഗതക്കുരുക്ക് രൂക്ഷമായ ബെന്നാർഘട്ടെ റോഡ് കയ്യേറിയുള്ള കച്ചവടങ്ങളും‍ ഒഴിപ്പിച്ചു.

റോഡിലെ കുഴിയിൽ  മൂൺ വോക്

ഹെരോഹള്ളിയിൽ കുഴി നിറഞ്ഞ റോഡിൽ ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിൽ മൂൺ വോക് നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ബിബിഎംപി ഉണർന്നത്. ഈ റോ‍ഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതിന്റെ വിഡിയോ പങ്കുവച്ച നഞ്ചുണ്ടസ്വാമി അധികൃതർക്കു നന്ദി പറഞ്ഞു. 

വാഹനാപകടങ്ങൾക്കു വരെ കാരണമായതിനാൽ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 2015ൽ വെള്ളം നിറഞ്ഞ റോ‍ഡിലെ കുഴിയിൽ മുതലയുടെ ഇൻസ്റ്റലേഷൻ സ്ഥാപിച്ചും കന്നഡ നടിയെ മൽസ്യകന്യകയുടെ വേഷത്തിൽ ചെളിവെള്ളം നിറഞ്ഞ 

കുഴിയിൽ കിടത്തിയും  ബെംഗളൂരുവിലെ റോഡുകളുടെ അവസ്ഥന നഞ്ചുണ്ടസ്വാമി നേരത്തെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഡൽഹി, മുംബൈ തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ അവരുടെ നാട്ടിലും സമാന പ്രതിഷേധം നടത്താൻ നഞ്ചുണ്ടസ്വാമിയെ ക്ഷണിച്ചിട്ടുണ്ട്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama