go

മുഖ്യമന്ത്രിയുടെ ഉറപ്പ്; ഇലക്ട്രോണിക് സിറ്റിയിലേക്ക് മെട്രോ യാത്ര അടുത്തവർഷം

metro
SHARE

ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റിയിലേക്കു മെട്രോ ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ യാഥാർഥ്യമാകുമെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. മെട്രോ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനു (ബിഎംആർസി) നിർദേശം നൽകിയിട്ടുണ്ട്. ഐടി ഹബ്ബായി ഇലക്ട്രോണിക് സിറ്റിയിലേക്ക് അടുത്ത വർഷവും വൈറ്റ്‌ഫീൽഡിലേക്കു 2021ലും മെട്രോ പാത യാഥാർഥ്യമാകും.

രണ്ടാഴ്ചക്കിടെ ഒരു തവണയെങ്കിലും ബെംഗളൂരുവിലെ അടിസ്ഥാന വികസന  പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുമെന്നും യെഡിയൂരപ്പ പറഞ്ഞു. നിലവിൽ മൈസൂരു റോഡ് -ബയ്യപ്പനഹള്ളി(പർപ്പിൾ ലൈൻ), നാഗസന്ദ്ര-യെലച്ചനഹള്ളി(ഗ്രീൻലൈൻ) റൂട്ടുകളിലായി 43 കിലോമീറ്റർ മെട്രോ സർവീസാണുള്ളത്. ഇതിൽ ഗ്രീൻലൈനിലെ ആർവി റോഡ് സ്റ്റേഷനിൽ നിന്നു ജയദേവ, സിൽക്ക് ബോർഡ് ജംഗ്ഷൻ, ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി വഴി ബൊമ്മസന്ദ്രയിലേക്കുള്ള പാതയുടെ നിർമാണം പുരോഗമിക്കുന്നു. കെആർ പുരം, വൈറ്റ്ഫീൽഡ് എന്നിവയെ ബന്ധിപ്പിച്ച് ഔട്ടർറിങ് റോഡിലൂടെ സിൽക്‌ബോർഡ് ജംഗ്ഷനിലേക്കു മറ്റൊരു പാതയുടെ നിർമാണവും പുരോഗമിക്കുന്നു. നഗരത്തിലെ പ്രധാന ട്രാഫിക് ഹബ്ബാണ് സിൽക് ബോർഡ് ജംഗ്ഷനെന്നും ഇവിടുത്തെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama