go

മദ്യപിച്ച് വാഹനമോടിച്ച് അപകടം: നടൻ ശക്തി വാസുദേവൻ അറസ്റ്റിൽ

Chennai News
ശക്തി
SHARE

ചെന്നൈ∙ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു സംവിധായകൻ പി.വാസുവിന്റെ മകനും നടനുമായ ശക്തി വാസുദേവൻ അറസ്റ്റിൽ. ചൂളൈമേട് ഇളങ്കോവടികൾ സ്ട്രീറ്റിൽ അമിതവേഗത്തിൽ കാറോടിച്ച് എത്തിയ ശക്തി നിർത്തിയിട്ട മറ്റൊരു കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്നു നിർത്താതെ വാഹനമോടിച്ചുപോയ ശക്തിയെ പ്രദേശവാസികൾ പിന്തുടർന്നു പിടികൂടി തടഞ്ഞുവച്ചു.

പൊലീസ്  നടത്തിയ പരിശോധനയിൽ ഇയാൾ മദ്യലഹരിയിലാണെന്നു കണ്ടെത്തി. തുടർന്നു ശക്തിയെയും, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അതേ കാറിൽ അണ്ണാനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.കാറിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ശക്തിയെ അനുനയിപ്പിച്ചാണു പൊലീസ് സ്റ്റേഷന് ഉള്ളിൽ എത്തിച്ചത്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനു കേസെടുത്ത് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama