go

രാമനാഥപുരത്ത് നിരോധിത മീൻവലകൾ പിടിച്ചെടുത്തു

SHARE

ചെന്നൈ∙ രാമനാഥപുരത്ത് ഫിഷറീസ് വകുപ്പും, തീരസംരക്ഷണ സേനയും ചേർന്നു നടത്തിയ പരിശോധനയിൽ ഫിഷിങ് ബോട്ടുകളിൽ ഉപയോഗിച്ച നിരോധിത മീൻവലകൾ പിടിച്ചെടുത്തു. 86 ബോട്ടുകളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ബോട്ടുടമകൾക്കെതിരെ നടപടിയെടുക്കുമെന്നും, പിഴ ചുമത്തുമെന്നും രാമനാഥപുരം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഇ.കാർത്തികേയൻ പറഞ്ഞു.നിരോധിത വലകൾ ഉപയോഗിച്ചതിന് 6 മാസത്തിനിടെ വിവിധ ബോട്ടുകൾക്ക് 26 ലക്ഷം രൂപ പിഴ വിധിച്ചതായി ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

രണ്ടു ബോട്ടുകളിലായി ബന്ധിച്ച് ഉപയോഗിക്കുന്ന വീതിയേറിയ ഇരട്ടമാടി വലകളാണു പിടിച്ചെടുത്തത്. പെയർ ട്രോളിങ് എന്ന പേരിലാണ് ഇത്തരം വലകളുപയോഗിച്ചുള്ള മീൻപിടിത്തം അറിയപ്പെടുന്നത്.ഒറ്റ വീശിൽ വൻതോതിൽ മൽസ്യം ലഭിക്കുമെന്നതാണു പ്രത്യേകത. കട്ടികൂടിയ ഇത്തരം വലകൾ ഉപയോഗിക്കുന്നത് കടലിലെ ജീവജാലങ്ങളുടെ നാശത്തിനു കാരണമാകുമെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ ഉപയോഗം നിരോധിച്ചത്.ശ്രീലങ്കൻ നാവിക സേന ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ സ്ഥിരമായി അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണങ്ങളിലൊന്ന് ഇത്തരം വലകളുടെ ഉപയോഗമാണെന്നു ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇരട്ടമാടി വലകൾ തങ്ങളുടെ മൽസ്യസമ്പത്തു നശിപ്പിക്കുന്നതായി കാണിച്ചു ലങ്കൻ അധികൃതർ ഇന്ത്യയ്ക്കു പരാതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama