go

തമിഴ്നാട്ടിലെ സഖ്യം; വാതിൽ തുറന്നിട്ട് നരേന്ദ്ര മോദി

SHARE

ചെന്നൈ∙ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പു സഖ്യത്തിനുള്ള സാധ്യത തുറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സഖ്യ ചർച്ചകൾ നടത്താൻ ബിജെപി തയാറാണെന്ന് മോദി വ്യക്തമാക്കി. 

   ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു. തമിഴ്നാട്ടിലെ പാർട്ടികളുമായി സഖ്യമുണ്ടാക്കുമോ എന്ന പ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണു മോദി നയം വ്യക്തമാക്കിയത്. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തമിഴ്നാട്ടിൽ എൻഡിഎ സഖ്യം സ്ഥാപിക്കാൻ ബിജെപി ശ്രമിക്കുമെന്ന് ഉറപ്പായി. 

20 വർഷങ്ങൾക്കു മുൻപ് മുൻ പ്രധാനമന്ത്രി വാജ്പേയി മുന്നോട്ടുവച്ച സഖ്യ നയമാണ് ബിജെപി പിന്തുടരുന്നത്. പ്രാദേശിക പാർട്ടികൾക്ക് പ്രാധാന്യം നൽകിയുള്ള സഖ്യ ഫോർമുലയാണു ബിജെപിയുടേത്. സഖ്യ ചർച്ചകൾക്ക് ബിജെപി എപ്പോഴും തയാറാണെന്നും മോദി വ്യക്തമാക്കി. 

പ്രാദേശിക പാർട്ടികളോടു പരിഗണന കാട്ടാൻ കോൺഗ്രസ് തയാറായിട്ടില്ലെന്നും, പ്രദേശിക രാഷ്ട്രീയ ശക്തികൾക്കു അർഹമായ സ്ഥാനം നൽകുന്ന പാർട്ടിയാണു ബിജെപിയെന്നും മോദി പറഞ്ഞു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിൽ രൂപീകരിച്ച മഴവിൽ സഖ്യം പാർട്ടിക്കു ഗുണം ചെയ്തതായും മോദി അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama