ചെന്നൈ∙ കുംഭകോണത്ത് പിഎംകെ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. സംസ്ഥാനത്തെ മത സൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ അടിച്ചമർത്തണമെന്നു സ്റ്റാലിൻ ആവശ്യപ്പെട്ടു. കുംഭകോണത്തെ ദലിത്കോളനിയിൽ മത പ്രഭാഷണം നടത്താനെത്തിയ സംഘവുമായുണ്ടായ വാക്കേറ്റത്തെത്തുടർന്നാണു പിഎംകെ പ്രവർത്തകൻ രാമലിംഗം കൊല്ലപ്പെട്ടത്. മതപരിവർത്തനത്തിനുള്ള സംഘത്തിന്റെ ശ്രമം രാമലിംഗം തടഞ്ഞതാണു വാക്കേറ്റത്തിനു കാരണമെന്നു ആരോപണമുയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മതസൗഹാർദം തകർക്കാൻ അനുവദിക്കരുത്: സ്റ്റാലിൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.