go

ഫിയാത് 2019 ന് ഇന്ന് സമാപനം

SHARE

 ചെന്നൈ∙ സിറോ മലബാർ സഭ ഹൊസൂർ രൂപതയുടെ ബൈബിൾ കൺവൻഷൻ ഫിയാത് 2019 ഇന്നു സമാപിക്കും. ഇന്നുച്ചയ്ക്കു 12നു കുർബാനയ്ക്കു രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ നേതൃത്വം നൽകും. രണ്ടാം ദിനമായ ഇന്നലെ രണ്ടായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തും.അണ്ണാനഗർ മാർ ഗ്രിഗോറിയോസ് കോളജ് മൈതാനത്താണു ചടങ്ങ്. മക്കിയാട് ബെനഡിക്ടൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോയി ചെമ്പകശേരിയാണു കൺവൻഷനു നേതൃത്വം നൽകുന്നത്. കുർബാന, കുമ്പസാരം, ആരാധന, ജപമാല, വചന പ്രഘോഷണം, ദിവ്യകാരുണ്യ പ്രദക്ഷിണം, രോഗശാന്തി ശുശ്രൂഷ, ആന്തരികസൗഖ്യ ശുശ്രൂഷ, ഗാനശുശ്രൂഷ എന്നിവ നടക്കും.ഇന്നലെ കുർബാനയ്ക്കു രൂപതാ വികാരി ജനറൽ ഫാ.ജോസ് മാളിയേക്കൽ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama