ലാഭം, കൊച്ചിയുടെ സമയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി ∙ മെട്രോ ഒരു ലാഭക്കച്ചവടമാണോ? നഗരത്തിലെ തിരക്കു കുറയ്ക്കാനായിരുന്നെങ്കിൽ 5200 കോടി രൂപ മുടക്കി ആലുവ മുതൽ തൃപ്പൂണിത്തുറവരെ 26.5 കിലോമീറ്ററിലേക്കു നാലുവരിയിൽ റോഡ് നിർമിച്ചാൽ പോരായിരുന്നോ?ആലുവയിൽ നിന്നു പാലാരിവട്ടത്തേക്കു 13 കിലോമീറ്റർ ദൂരത്തിൽ മെട്രോ ഉദ്ഘാടനത്തിനൊരുങ്ങുമ്പോൾ ഇങ്ങനെയും ചില ചോദ്യങ്ങളുണ്ട്.

ഏതായാലും മെട്രോയിൽ കയറുന്ന ആളുകളിൽ നിന്നു യാത്രാക്കൂലി ഇനത്തിൽ കിട്ടുന്ന പണം ഉപയോഗിച്ചു മെട്രോ ലാഭത്തിലാകാൻ പോകുന്നില്ല. 5200 കോടി രൂപയും അതിന്റെ പലിശയും ജീവനക്കാരുടെ ശമ്പളവും  ചേരുമ്പോൾ യാത്രാക്കൂലി ഒന്നുമല്ല.എന്നാൽ, കൊച്ചി മെട്രോ കൊച്ചിക്കു നൽകുന്ന ലാഭം ഇതൊന്നുമല്ല, ചിന്തിക്കാൻ പോലും കഴിയാത്ത ബോണസാണു മെട്രോ കൊച്ചിക്കു നൽകുന്നത്.

നാലു വർഷം മുൻപ്, മെട്രോ നിർമാണോദ്ഘാടന വേളയിൽ തയാറാക്കിയ കണക്കുപ്രകാരം മെട്രോ  ഓടിത്തുടങ്ങുമ്പോൾ ഒരു വർഷം കൊണ്ടു കൊച്ചിക്കുണ്ടാവുന്ന നേട്ടം 369 കോടി രൂപയാണ്. ഇതേ കണക്കിൽ 30 വർഷം കൊണ്ടു കൊച്ചി മെട്രോ റയിൽ നാടിനു തിരിച്ചു നൽകുന്നത് 19,442 കോടി രൂപ. മെട്രോ ആലുവയിൽ നിന്നു തൃപ്പൂണിത്തുറ വരെ ഓടുമ്പോഴുള്ള കണക്കുകൂട്ടലാണിത്.

2011–ലെ മൊത്ത വില സൂചികയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ കണക്കിൽ 2017 ആകുമ്പോൾ കാര്യമായ മാറ്റം വന്നിട്ടുണ്ടാവാം.
 മെട്രോയുടെ ഗുണം എന്താണെന്നു ചോദിച്ചാൽ ആദ്യം ലഭിക്കുന്ന ഉത്തരം, ആലുവയിൽ നിന്നു തൃപ്പൂണിത്തുറയിലേക്കു കൃത്യം 50 മിനിറ്റ് കൊണ്ട് എത്താം എന്നതായിരിക്കും.

അതു ശരിയാണ്. മഴയോ, വെയിലോ എന്തുമാവട്ടെ, റോഡിൽ പ്രകടനമോ, ആൾക്കൂട്ടമോ എന്തായാലും കൃത്യസമയത്ത് എത്താമെന്നതു മെട്രോയുടെ നേട്ടം. ഗതാഗതക്കുരുക്ക് അഴിക്കുന്നൊരു സ്വപ്‌ന പദ്ധതി മാത്രമല്ല മെട്രോ. അതു നൽകുന്ന സമയ ലാഭം, അന്തരീക്ഷ മലിനീകരണത്തിലുണ്ടാവുന്ന കുറവ്, ഇന്ധന ഉപയോഗത്തിലെയും റോഡപകടങ്ങളിലെയും കുറവ്, ജീവിത നിലവാരത്തിലുണ്ടാവുന്ന ഉയർച്ച...

കൃത്യമായ കണക്കെടുപ്പു സാധ്യമാകുന്ന നേട്ടങ്ങളെല്ല ഇതൊന്നും.
ആദ്യവർഷത്തെ ഈ സാമൂഹിക ലാഭമാണു 369 കോടിയെന്നു കണക്കാക്കുന്നത്. ഇതു രണ്ടാം വർഷം 411 കോടി രൂപയായി വർധിക്കും. കൂടുതൽ ആളുകൾ മെട്രോ യാത്രയിലേക്കു മാറുമെന്നതുകൊണ്ടാണിത്.

2019 ആകുമ്പോഴേക്കും ഇത് 500 കോടി കടക്കും. 2021ൽ 562 കോടി രൂപയുടെ സാമൂഹിക ലാഭം കൊച്ചിക്കു ലഭിക്കുമ്പോൾ 2025ൽ ഇത് 626 കോടിയായി ഉയരും. മെട്രോയുടെ ഭാഗമായി ലഭിക്കുന്ന നേട്ടങ്ങളുടെ മൂല്യം രൂപയുടെ അടിസ്‌ഥാനത്തിൽ കണക്കാക്കി അതിൽ നിന്നു മെട്രോ നിർമാണത്തിനു വേണ്ടിവരുന്ന ചെലവും ഓരോ വർഷവും കൊച്ചി മെട്രോ പദ്ധതി നടത്തിപ്പിനു വേണ്ടിവരുന്ന ചെലവും കിഴിച്ച ശേഷമുള്ള കണക്കുകളാണിവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.