മൽസ്യപ്രേമികളേ സൂക്ഷിക്കൂ; ‘പുരാതന’മീനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochin-meen

തോപ്പുംപടി ∙ മൽസ്യ ലഭ്യത കുറഞ്ഞിട്ടും വിപണിയിൽ മൽസ്യം സുലഭം. മീൻ വാങ്ങുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. സിഎംഎഫ്ആർഐയുടെ കണക്കു പ്രകാരം കേരളത്തിലെ മൽസ്യത്തൊഴിലാളികൾ ഒരു വർഷം കരയ്ക്കെത്തിക്കുന്ന മൽസ്യങ്ങളുടെ തൂക്കം ആറു ടണ്ണാണ്. സിഎംഎഫ്ആർഐ  നടത്തിയ കണക്കെടുപ്പിൽ കഴിഞ്ഞ രണ്ടു വർഷമായി മൽസ്യ ലഭ്യത 60 ശതമാനം കുറഞ്ഞിരുന്നു. എന്നാൽ മാർക്കറ്റിൽ മൽസ്യ ലഭ്യതയ്ക്കു കാര്യമായ കുറവില്ലാത്തതിനു കാരണം ഇതര സംസ്ഥാനത്തു നിന്നുള്ള മൽസ്യത്തിന്റെ വരവാണ്.
മൂന്നും നാലും മാസം മുൻപു പിടിച്ച മൽസ്യങ്ങൾ പോലും നമ്മുടെ പച്ചമീൻ വിപണിയിൽ ലഭിക്കുന്നുണ്ട്. ഫോർമാലിൻ, അമോണിയ പോലുള്ള  രാസപദാർഥങ്ങൾ ചേർത്താണ് ഇവ  വിപണിയിൽ എത്തുന്നത്.  ആരോഗ്യത്തിനു ദോഷകരമാണ്.


ചെക്ക് പോസ്റ്റ് കടന്നു വരുന്ന മൽസ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം ഇല്ലാത്തതു കച്ചവടക്കാരിൽ ചിലർ പരമാവധി പ്രയോജനപ്പെടുത്തുന്നു. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഉപയോഗിക്കാത്തതും മോശമായതുമായ മൽസ്യങ്ങൾ വിറ്റഴിക്കുന്ന പ്രധാന വിപണി കേരളമാണ്. ട്രോളിങ് നിരോധന കാലത്തു മൽസ്യം വാങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നാണു വിദഗ്ധരുടെ നിർദേശം.

Your Rating: