കുളമില്ലാതെയും മൽസ്യക്കൃഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശശിധരന്റെ വീട്ടുമുറ്റത്തെ ഗിഫ്റ്റ് തിലോപ്പിയ വിളവെടുപ്പു പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. മയ്യാറ്റിൽ സത്യൻ സമീപം. ശശിധരന്റെ വീട്ടുമുറ്റത്തെ ഗിഫ്റ്റ് തിലോപ്പിയ വിളവെടുപ്പു പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. മയ്യാറ്റിൽ സത്യൻ സമീപം.

വൈപ്പിൻ ∙ ചെറായി കരുത്തലയിലെ വടക്കേടത്ത് വീടിന്റെ മുറ്റത്തു കുളങ്ങളൊന്നുമില്ല. എന്നാൽ കഴിഞ്ഞ ദിവസം അവിടെ നിന്നു വിളവെടുത്തത് ഇരുപതിനായിരത്തോളം രൂപയുടെ മീനായിരുന്നു. അതും രുചിയേറിയ ഗിഫ്റ്റ് തിലോപ്പിയ മൽസ്യം. പരിസരവാസികളും കേട്ടറിഞ്ഞെത്തിയവരും അൽപസമയത്തിനുള്ളിൽ വല കാലിയാക്കിയപ്പോൾ ഗൃഹനാഥൻ ശശിധരനൊപ്പം പുതുമയാർന്ന സംരംഭത്തിനു പിന്തുണ നൽകിയ പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് അധികൃതർക്കും അഭിമാന നിമിഷമായി.

വിഷരഹിതമായ പച്ചക്കറി നാട്ടുകാർക്കു ലഭ്യമാക്കുന്നതിനൊപ്പം അത്തരം പച്ചക്കറിക്കൃഷി ആദായകരമായ ഒരു ഉപജീവനമാർഗമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്കു മുൻപു ബാങ്ക് ആവിഷ്ക്കരിച്ച മട്ടുപ്പാവു കൃഷി വിജയമായിരുന്നു. ഇതിനൊപ്പം വീട്ടുമുറ്റത്തു വിഷരഹിതമായ മൽസ്യം കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ജില്ലയിൽത്തന്നെ ആദ്യമായി ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചതെന്നു ബാങ്ക് പ്രസിഡന്റ് മയ്യാറ്റിൽ സത്യൻ പറഞ്ഞു. മൽസ്യം വളർത്തുന്നതിനുപയോഗിക്കുന്ന വെള്ളം അക്വാപോണിക്സ് സംവിധാനത്തിലൂടെ കൃഷിക്ക് ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ ജൈവപച്ചക്കറിക്കൃഷിക്ക് ഇതു തുണയാകുകയും ചെയ്യുമെന്നതായിരുന്നു നേട്ടം.

ശശിധരനെ മൽസ്യകൃഷിയിലേക്ക് ആകർഷിച്ച ഘടകവും ഇതുതന്നെയായിരുന്നു. പതിനായിരം ലീറ്ററോളം വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന ടാങ്ക് സജ്ജമാക്കുകയാണ് ആദ്യം ചെയ്തത്. തുടർന്നതിൽ 750 ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. അഞ്ചുരൂപ നിരക്കിലാണു കുഞ്ഞുങ്ങളെ വാങ്ങിയത്. ഒരുമീറ്ററോളം ഉയരമുള്ളതായിരുന്നു ടാങ്ക്. പായ്ക്കറ്റിൽ വരുന്ന തീറ്റയാണ് ആദ്യം നൽകിയത്. വളർച്ചയ്ക്കനുസരിച്ചു തീറ്റയിൽ മാറ്റം വരുത്തി.

വീട്ടിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗിക്കാൻ കഴിയുമെങ്കിലും വെള്ളം പെട്ടെന്നു മോശമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒഴിവാക്കി. ആവശ്യത്തിന് ഓക്സിജൻ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയതിനു പുറമെ ടാങ്കിന്റെ അടിയിൽ ഊറുന്ന അവശിഷ്ടങ്ങൾ ഇടയ്ക്കിടെ നീക്കം ചെയ്യുകയും ചെയ്തു. കുഞ്ഞുങ്ങൾ ഉണ്ടായി അംഗസംഖ്യ വർധിക്കുന്നതു മൽസ്യങ്ങളുടെ വളർച്ചയെ ബാധിക്കുമെന്നതിനാൽ പ്രജനന ശേഷി ഇല്ലാത്ത മൽസ്യങ്ങളെയാണു ടാങ്കിൽ നിക്ഷേപിച്ചത്. ഇന്നലെ വിളവെടുത്ത മൽസ്യങ്ങൾക്കു ശരാശരി 650 ഗ്രാമായിരുന്നു തൂക്കം.
വിളവെടുപ്പു പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മയ്യാറ്റിൽ സത്യൻ ആധ്യക്ഷ്യം വഹിച്ചു.

ആലങ്ങാട് മുൻബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രഘു, ഫിഷറീസ് അസി.പ്രോജക്ട് ഓഫിസർ കെ.ജസ്റ്റിൻ, കൃഷി ഓഫിസർ ആർ.സോണിയ, സെക്രട്ടറി കെ.എം.മേരി എന്നിവർ സന്നിഹിതരായിരുന്നു. ടാങ്കിനോടു ചേർന്നുള്ള മെറ്റൽ ബെഡിൽ വിളഞ്ഞ ജൈവ പച്ചക്കറികൾ ഇതിനൊപ്പം ബാങ്കിന്റെ സ്റ്റാളിൽ വിൽപന നടത്തി. ഇത്തരം അക്വാപോണിക്സ് കൃഷി യൂണിറ്റുകൾ ആരംഭിക്കാൻ 16 കർഷകർക്കാണ് 20000 രൂപ വീതം പലിശ രഹിത വായ്പയായി ബാങ്കിൽ നിന്നു നൽകിയത്. 34 കർഷകർക്കുകൂടി പലിശ രഹിത വായ്പ നൽകും. കർഷകർക്ക് എംപിഇഡിഎയിൽ നിന്നു സൗജന്യ പരിശീലനവും ഫിഷറീസ് വകുപ്പിൽ നിന്നു റജിസ്ട്രേഷനും ലഭ്യമാക്കുമെന്നു ബാങ്ക് അധികൃതർ അറിയിച്ചു. ഫോൺ: 94467 43316.

Your Rating: