കടലമ്മ കനിയുന്നില്ല; ഒഴിഞ്ഞ വലയും കാലിക്കീശയുമായി മീൻപിടിത്തക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തോപ്പുംപടി ഹാർബറിനു മുന്നിൽ മൽസ്യബന്ധന യാനങ്ങളുടെ നിര. തോപ്പുംപടി ഹാർബറിനു മുന്നിൽ മൽസ്യബന്ധന യാനങ്ങളുടെ നിര.

തോപ്പുംപടി ∙ കടലിൽനിന്നു മീൻ കിട്ടുന്നതു പേരിനു മാത്രം. കിട്ടുന്നതിനാകട്ടെ വിലയുമില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ നട്ടം തിരിയുകയാണു മൽസ്യത്തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും. കഴിഞ്ഞ ട്രോളിങ് നിരോധനത്തിനു ശേഷമുള്ള കാര്യം ഏറെ കഷ്ടമാണെന്നു തൊഴിലാളികളും കച്ചവടക്കാരും പറയുന്നു.  പേഴ്സിൻ ബോട്ടുകൾ ഒന്നും തന്നെ നിരോധനത്തിനു ശേഷം കടലിൽ പോയിട്ടില്ല. പോയവരൊക്കെ കൈ പൊള്ളിയാണു കരയിൽ തിരിച്ചെത്തിയത്. ഇന്ധനച്ചെലവിനുള്ള വക പോലും കണ്ടെത്താൻ കഴിയാതെ ഉണ്ടാകുന്ന പ്രതിസന്ധി ചില്ലറയല്ല. 

കൊച്ചിൻ ഹാർബറിൽ വിൽപന നടത്തുന്ന മൽസ്യങ്ങളിൽ നല്ലൊരു പങ്കും കരക്കെത്തിച്ചിരുന്നതു ചാള ബോട്ട് എന്നറിയപ്പെടുന്ന പേഴ്സിൻ ബോട്ടുകളാണ്. വള്ളക്കാർ ഡെക്ക് വള്ളങ്ങളുമായി കടലിൽനിന്ന് ഒട്ടും സമയം പാഴാക്കാതെ ചാള കരക്കെത്തിച്ചു തുടങ്ങിയതോടെ പേഴ്സിൻ ബോട്ടുകൾ ചാളയെ കൈവിട്ടു. വലയുടെ കണ്ണി വലുപ്പം 36 എംഎം ഉയർത്തിയതോടെ അയലയിൽ കുറഞ്ഞ വലുപ്പമുള്ള മൽസ്യങ്ങൾ വലയിൽ കിട്ടാതായി. ഗിൽ നെറ്റ്, ട്രോൾ നെറ്റ് ബോട്ടുകളാണു  മൽസ്യവുമായി പേരിനെങ്കിലും ഹാർബറിൽ അടുക്കുന്നത്. 

കേര, ഓലപ്പടവൻ, സ്രാവ്, ചെയിൻകവർ എന്ന പേരിൽ അറിയപ്പെടുന്ന മഹിമഹി തുടങ്ങിയ മൽസ്യങ്ങളാണ് ഈ ബോട്ടുകൾക്കു ലഭിക്കുന്നത്. ഓക്ടോബർ, നവംബർ മാസങ്ങളിൽ ലഭിക്കുന്ന ‍ മൽസ്യം വ്യാപകമായി ഫ്രീസ് ചെയ്തു സൂക്ഷിക്കുന്ന രീതിയുണ്ട്. ഇവ ഉയർന്ന വിലയ്ക്ക് ഡിസംബർ, ജനുവരി മാസങ്ങളിൽ വിറ്റഴിക്കുകയാണു പതിവ്.

ഇങ്ങനെ ചെയ്യുന്ന കച്ചവടക്കാർക്ക് ഇത്തവണ വലിയ നഷ്ടം സംഭവിച്ചു. ലഭ്യത കുറയുമ്പോൾ വില കൂടുന്ന പതിവും ഇത്തവണ ഉണ്ടായില്ല. കേര, ഓലപ്പടവൻ, മഹിമഹി തുടങ്ങിയവയുടെ ഹാർബറിലെ വില ഈ സീസണിൽ നൂറിനു മേൽ പോയത് അപൂർവം ചില ദിവസങ്ങളിൽ മാത്രം. ഭാരിച്ച ഇന്ധനച്ചെലവ്, ബത്ത, അറ്റകുറ്റപ്പണി എന്നിവ കഴിച്ചാൽ ബോട്ട് ഇറക്കുന്നതിനെക്കാൾ ലാഭം ഇറക്കാതിരിക്കുന്നതാണെന്ന് ഉടമകൾ പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.