വേമ്പനാട് കായൽ സംരക്ഷണ അതോറിറ്റി രൂപീകരിക്കണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി ∙ നഗരവൽക്കരണവും വികസനപ്രവർത്തനങ്ങളും വേമ്പനാട്ടു കായലിന്റെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ വേമ്പനാട് കായൽ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യം. ജില്ലാ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിഎംഎഫ്ആർഐയിൽ സംഘടിപ്പിച്ച 'വേമ്പനാട് കായലിലെ എക്കൽ: ബാധ്യതയും സാധ്യതയും' എന്ന സെമിനാറിലാണ് ഈ നിർദേശമുണ്ടായത്.

കായലിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിച്ചു പരിഹാരങ്ങൾ നിർദേശിക്കുന്നതിന് അടിയന്തരമായി വിദഗ്ധ സമിതി രൂപീകരിക്കണം. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൃഷി, മൽസ്യബന്ധനം, മൽസ്യകൃഷി, ടൂറിസം, പരിസ്ഥിതി എന്നിവ സമന്വയിപ്പിച്ചു സുസ്ഥിരമായ രീതിയിൽ വേമ്പനാട് കായലിനെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ജീവനാഡിയായ വേമ്പനാട് കായൽ പലരീതിയിലുള്ള പാരിസ്ഥിതിക ആഘാതം നേരിട്ടു കൊണ്ടിരിക്കുകയാണ്.

നദികളിലൂടെ മാലിന്യങ്ങൾ വന്നുചേരുന്നതും അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും കായലിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കായൽ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കെ.കെ. പുഷ്‌കരൻ അധ്യക്ഷനായി. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. സുനിൽ മുഹമ്മദ്, ചാൾസ് ജോർജ്, ഡോ. കെ.ജി. പത്മകുമാർ, ഡോ. കെ.ആർ. മുരളി, ഡോ. ജി. നാഗേന്ദ്ര പ്രഭു, ഡോ. ഡി. പ്രേമ, ഡോ. യു.കെ. ഗോപാലൻ, ഡോ. കെ.എസ്. പുരുഷൻ, ഡോ. വി.എൻ. സഞ്ജീവൻ, ഡോ. ഹരികൃഷ്ണൻ, ഡോ. കെ. സാജൻ, എം.പി. ഭർതൃഹരി, ഒ.കെ. ജോണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.