ആഘോഷം, സ്വന്തം വീട്ടിലെ വിശേഷദിനം പോലെ...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

  കലൂർ ജവാഹർ ലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ കൊച്ചി മെട്രോയുടെ ഉദ്‌ഘാടനച്ചടങ്ങിന് എത്തിയവർ. കലൂർ ജവാഹർ ലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ കൊച്ചി മെട്രോയുടെ ഉദ്‌ഘാടനച്ചടങ്ങിന് എത്തിയവർ.

കൊച്ചി നഗരം അക്ഷരാർഥത്തിൽ  ആഹ്ലാദത്തിമർപ്പിലായിരുന്നു. നാടും നഗരവും ഒരുപോലെയാണു മെട്രോയെ വരവേൽക്കാൻ ഒരുങ്ങിയിറങ്ങിയത്. ബാൻഡ് മേളം, മധുര പലഹാര വിതരണം, അലങ്കാര വിളക്കുകൾ, വലിയ ബാനറുകൾ, ബലൂണുകൾ...  സ്വന്തം വീട്ടിലെ വലിയ വിശേഷം പോലെയാണു കൊച്ചിക്കാർ മെട്രോ ഉദ്ഘാടനത്തെ നെഞ്ചേറ്റിയത്. മെട്രോ ഉദ്ഘാടന വേദിയായ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് ഉദ്ഘാടനശേഷവും നൂറുകണക്കിനാളുകൾ ആരവവുമായി എത്തി. പരിപാടി കഴിഞ്ഞു മടങ്ങിയ പ്രധാനമന്ത്രിയെ കൈവിശീക്കാട്ടാനും വഴിയോരങ്ങളിൽ ജനം തിരക്കുകൂട്ടി. മിക്ക ഹോട്ടലുകളിലും കടകളിലും വഴിയാത്രക്കാർക്കു  ലഡു വിതരണം  നടന്നു.

മെട്രോയുടെ അവകാശവാദം എല്ലാ രാഷ്ട്രീയ കക്ഷികളും ഉന്നയിക്കുന്നതിനിടെ ഇടപ്പള്ളി സ്വരക്ഷ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ച ബാനറിൽ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാ നേതാക്കളുടെയും പടമുണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളുടെ മുൻപിലും കൊച്ചി മെട്രോയെ സ്വാഗതം ചെയ്തും പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു ഫ്ലെക്സുകൾ നിരന്നു. ഗതാഗതക്കുരുക്കിനെ ഭയക്കാതെ നഗരത്തിലെത്താമല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഏറെപ്പേരും. അതിന്റെ സന്തോഷം അവർ മറച്ചുവച്ചില്ല. 

പാലാരിവട്ടം മുതൽ ആലുവ വരെയുള്ള മെട്രോ സ്റ്റേഷനുകളും പാതയും കഴിഞ്ഞ ദിവസം മുതൽ ദീപാലംകൃതമാണ്. വയലറ്റ് വെളിച്ചത്തിൽ കുളിച്ച മെട്രോയുടെ മനോഹരക്കാഴ്ച ഇന്നു കൂടി നഗരത്തിലുണ്ടാകും. മെട്രോ സ്റ്റേഷനുകൾക്കു മുന്നിൽനിന്നു സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു ഇന്നലെ പലരും. നാളെയോടെ സെൽഫികൾ എല്ലാം ട്രെയിനിൽ നിന്നാകുമെന്നും ആളുകൾ പറയുന്നുണ്ട്. ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ, കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ്, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവയുടെ നേതൃത്വത്തിലാണ്  ഇന്നലെ മധുര വിതരണം നടന്നത്. എഡ്രാക്കിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ വക ഉയർന്ന  ബാനറുകളും ബലൂണകളും ഉത്സവാന്തരീക്ഷത്തിനു കൊഴുപ്പു കൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.