പ്രധാനമന്ത്രി കണ്ടു; കാഴ്ചകളുടെ പൂരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കലൂരിലെ കൊച്ചി മെട്രോ ഉദ്‌ഘാടന വേദിയിലേക്കു കയറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി  പിണറായി വിജയൻ, ഗവർണർ ജസ്റ്റിസ് പി. സദാശിവം എന്നിവർ സമീപം. കലൂരിലെ കൊച്ചി മെട്രോ ഉദ്‌ഘാടന വേദിയിലേക്കു കയറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ജസ്റ്റിസ് പി. സദാശിവം എന്നിവർ സമീപം.

കൊച്ചി ∙ കൂറ്റൻ കെട്ടിടങ്ങൾക്കിടയിലും തെളിഞ്ഞുനിൽക്കുന്ന പച്ചപ്പു കണ്ട്, കെട്ടിടങ്ങളിൽനിന്നു കൈവീശുന്നവരുടെ ആഹ്ലാദമളന്ന്, പുതിയ കാഴ്ചകളിൽ അഭിരമിക്കുന്ന കുട്ടിയെപ്പോലെ സീറ്റുകൾ മാറിയിരുന്ന്, കൊച്ചിയുടെ സ്വന്തം മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്നിയാത്ര. പാലാരിവട്ടത്തുനിന്നു പത്തടിപ്പാലത്തേക്കും തിരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര.

രാവിലെ കൃത്യം 11നു പാലാരിവട്ടം സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി ചുവപ്പു പരവതാനിയിലൂടെയാണു സ്റ്റേഷനകത്തേക്കു പ്രവേശിച്ചത്. പൂക്കൾ പ്രമേയമാക്കി അലങ്കരിച്ച സ്റ്റേഷനിൽ രണ്ടാം നിലയിലെ പ്ലാറ്റ്ഫോമിനു സമീപം നാട മുറിച്ചു പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചു. 

ഗവർണർ ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, ബിജെപി സംസ്ഥാന അധ്യ

ക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ സാക്ഷികൾ. ഉദ്ഘാടനത്തിന്റെ സന്തോഷം മുഖ്യമന്ത്രിക്കും ഇ. ശ്രീധരനും കൈകൊടുത്തു പങ്കിട്ടു പ്രധാനമന്ത്രി. കേരളത്തിന്റെ പ്രകൃതിയും കലയും കൊച്ചിയുടെ ജീവിതവും കോച്ചുകളിൽ വരച്ചുചേർത്തു പ്രത്യേകമായി രൂപകൽപന ചെയ്ത ട്രെയിനാണ് ഉദ്ഘാടന യാത്രയ്ക്കായി ഒരുക്കിയിരുന്നത്. പാലാരിവട്ടത്തു നിന്ന് 11.06നു പ്രധാനമന്ത്രിയും സംഘവുമായി കൊച്ചി മെട്രോ കുതിപ്പു തുടങ്ങി.

പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, കുമ്മനം രാജശേഖരൻ എന്നിവർ ഒരു വശത്തും ഉദ്യോഗസ്ഥരടക്കമുള്ളവർ മറുവശത്തും. ഇ. ശ്രീധരനിൽ നിന്നും ഏലിയാസ് ജോർജിൽ നിന്നും കൊച്ചി മെട്രോയുടെ സവിശേഷതകൾ ചോദിച്ചറിയുമ്പോഴും പ്രധാനമന്ത്രിയുടെ നോട്ടം പക്ഷേ, ട്രെയിനിനു പുറത്തുള്ള കൊച്ചിക്കാഴ്ചകളിലായിരുന്നു. ഇതിനിടെ ഏലിയാസ് ജോർജ് കൊച്ചി വൺ സ്മാർട് കാർഡ് എടുത്തുനീട്ടി. പിന്നെ കാർഡിന്റെ വിശേഷങ്ങൾ. 

മെട്രോ കടന്നുപോകുന്ന വഴിയിലെ കെട്ടിടങ്ങളിൽനിന്ന് ആൾക്കൂട്ടം ആരവം മുഴക്കിയും കൈവീശിയും മെട്രോയെയും പ്രധാമന്ത്രിയെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. തിരിച്ചു കൈവീശി മെട്രോ യാത്രയ്ക്കിടയിലും ആൾക്കൂട്ടത്തിന്റെ നേതാവായി നരേന്ദ്ര മോദി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.