ചൂരയുണ്ടേ, നല്ല മഞ്ഞച്ചൂര... ആൻഡമാൻ വിളിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തോപ്പുംപടി ∙ മഞ്ഞച്ചൂര എന്ന കേൾക്കുമ്പോൾ തന്നെ മൽസ്യപ്രിയരുടെ നാവിൽ കപ്പലോടും. ട്യൂണ മൽസ്യങ്ങളിൽ ഏറ്റവും രുചികരമായതാണു ‘യെല്ലോ ഫിൻ ട്യൂണ’ അഥവാ മഞ്ഞച്ചൂര. ആൻഡമാൻ നിക്കോബാർ ദ്വീപിലെ മൽസ്യത്തൊഴിലാളികൾ വലയിട്ടാൽ കിട്ടുന്നതു മഞ്ഞച്ചൂരക്കൂട്ടത്തെയാണ്. എന്നാൽ, വിപണിയും വിലയുമില്ലാതെ വലയുകയാണ് അവിടത്തെ മീൻ‌പിടിത്തക്കാർ.

കേരളത്തിൽനിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിക്കാർക്കു വിവരങ്ങൾ നൽകുന്നതിന് ഉന്നതതല ആൻഡമാൻ ഗവ. സംഘം ശനിയാഴ്ച കൊച്ചിയിലെത്തും.സംസ്കരിച്ച മഞ്ഞച്ചൂരയ്ക്കു രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 1500 മുതൽ 2000 രൂപ വരെ വിലയുണ്ട്. ആൻഡമാനിൽ ഒരു കിലോഗ്രാം ചൂരയ്ക്കും ഒരു വലിയ പൊതി നിലക്കടലയ്ക്കും ഒരേ വിലയാണ് – 25 മുതൽ 40 രൂപ വരെ.

ദ്വീപിൽ സുലഭമായി ലഭിക്കുന്ന ഏക വിഭവമാണു മീൻ. ബാക്കി എന്തും കപ്പലേറി വരണം. അതുകൊണ്ടുതന്നെ കൈപൊള്ളുന്ന വിലയാണ്. ദ്വീപിനെ വലയം ചെയ്യുന്ന ബംഗാൾ ഉൾക്കടലിലെ ചൂരശേഖരത്തിലാണു ഭാവിയെന്ന് ആൻഡമാൻ ഭരണാധികാരികൾ നേരത്തെ കണ്ടെത്തിയിരുന്നു. 1.48 ടൺ മഞ്ഞച്ചൂരയുടെ സാന്നിധ്യം എഫ്എസ്ഐ (ഫിഷറി സർവേ ഓഫ് ഇന്ത്യ) സർവേയിൽ കണ്ടെത്തി. പ്രതിവർഷം 65,000 ടൺ ട്യൂണ ഇവിടെനിന്നു പിടിച്ചെടുക്കാൻ കഴിയും.

ഇപ്പോൾ വർഷം ആയിരം ടൺ പോലും പിടിക്കുന്നില്ലെന്നാണു കണ്ടെത്തൽ.ചൂരയിൽനിന്നു പുതിയ ചരിത്രം രചിക്കാനുള്ള ഒരുക്കത്തിലാണു ഭരണകൂടം. സാഷ്മി (sashmi) ഗ്രേഡ് ചൂരയ്ക്കാണ് ആഗോള വിപണിയിൽ ഏറ്റവും ഡിമാൻഡ്. മീൻ ലഭിച്ചാൽ ഉടൻ അതിന്റെ നെറ്റിയിൽ ആണി അടിച്ചുകയറ്റി തലകീഴായി ഇട്ടു രക്തം മുഴുവൻ വാർന്നുപോകാൻ അനുവദിച്ചാൽ ചില്ലു പോലുള്ള മാംസം ലഭിക്കും.

ഇത്തരത്തിൽ ചൂരയെ സാഷ്മി ഗ്രേഡ് ആക്കുന്നതിൽ വിദഗ്ധർ ഇന്തൊനീഷ്യക്കാരാണ്. അവിടെനിന്നുള്ളവരെ വിളിച്ചുവരുത്തി സംസ്കരണം തുടങ്ങിയിട്ടുണ്ട്.കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതിക്കാരെ ആൻഡമാനിൽ എത്തിച്ചു വ്യവസായത്തിനു തുടക്കമിടാനും സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട ഉന്നതതല സംഘമാണു കൊച്ചിയിൽ എത്തുന്നത്. സെൻട്രൽ ഇൻസിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്റ്റ്) സഹകരണത്തോടെ രാവിലെ വില്ലിങ്ഡൻ ഐലൻഡിൽ ബിസിനസ് മീറ്റ് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.