കൊഴുവവില ചടച്ചു; പിടയ്ക്കുന്ന നെഞ്ചുമായി മൽസ്യത്തൊഴിലാളികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെല്ലാനം ഹാർബറിൽ കൊഴുവയുമായി മൂന്നാം ദിവസവും വള്ളങ്ങൾ അടുത്തപ്പോൾ. ചെല്ലാനം ഹാർബറിൽ കൊഴുവയുമായി മൂന്നാം ദിവസവും വള്ളങ്ങൾ അടുത്തപ്പോൾ.

തോപ്പുംപടി ∙ കൊഴുവയ്ക്കു റെക്കോർഡ് വിലത്തകർച്ച. കഴിഞ്ഞ ആഴ്ച വരെ കിലോഗ്രാമിന് 140 – 160 രൂപയ്ക്കു വിറ്റിരുന്ന കൊഴുവ ഇന്നലെ ചെല്ലാനം ഹാർബറിൽ വിറ്റതു 15–17 രൂപയ്ക്ക്. മൂന്നു ദിവസമായി സമൃദ്ധിയായി കൊഴുവ ലഭിക്കുന്നുണ്ട്. ഇന്നലെയും നിറയെ കൊഴുവയുമായാണു വള്ളങ്ങൾ കരയ്ക്കെത്തിയത്. ആദ്യ ദിവസങ്ങളിൽ കണ്ട ആവേശം ഇന്നലെ മൽസ്യത്തൊഴിലാളികൾക്ക് ഉണ്ടായില്ല. ചെല്ലാനം തീരത്തു വലയിട്ടവർക്കെല്ലാം കിട്ടിയതു കൊഴുവ.

പുലർച്ചെ പോയ വള്ളങ്ങൾ വൈകാതെ നിറയെ കൊഴുവയുമായി കരയ്ക്കടുത്തു. എന്നാൽ കടലിൽ പണിയെടുക്കുന്നവർക്കു വില തീരെ സന്തോഷം നൽകിയില്ല. നത്തോലി, വെള്ളച്ചൂട വിഭാഗത്തിലുള്ള കൊഴുവകൾ മാത്രമാണു ലഭിക്കുന്നത്. പൂവാലൻ ചെമ്മീൻ തീരെ ലഭിച്ചില്ല. തുടർച്ചയായി ഒരേ മൽസ്യങ്ങൾതന്നെ ധാര‌ാളം ലഭിച്ചാൽ വിപണിയിൽ ഡിമാൻഡ് കുറയും. കൊഴുവയ്ക്കു തീരെ ആവശ്യക്കാർ ഇല്ലാതെ വരും. 

പ്ര‌ാദേശിക വിപണിയിലേക്കു പേരിനു മാത്രമാണ് ഇന്നലെ കൊഴുവ പോയത്. തമിഴ്നാട് കേന്ദ്രീകരിച്ചു മൽസ്യം പൊടിച്ചു തീറ്റയാക്കി മാറ്റുന്ന വ്യവസായ സ്ഥാപനങ്ങൾ ധാര‌ാളമുണ്ട്. അവരുടെ ഏജന്റുമാരാണു ചെല്ലാനത്തുനിന്നു കൊഴുവയുമായി പോയത്. തമിഴ്നാട്ടിൽ എത്തിച്ചു കൊടുത്താൽ 30–32 രൂപയാണു വില ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ദിവസങ്ങളിലാണു കാര്യമായി ഫാക്ടറിയിലേക്കു മൽസ്യം കയറ്റാനായതെന്ന് ഏജന്റുമാർ പറയുന്നു.

പച്ചക്കൊഴുവ കുറഞ്ഞ വിലയ്ക്ക് ഹാർബറിൽ നിന്നു നേരിട്ടു വാങ്ങാൻ ദൂര സ്ഥലങ്ങളിൽനിന്നു പോലും മൽസ്യാഹാര പ്രിയരെത്തി.ഇതിനിടെ രാവിലത്തെ പ്രസന്നമായ കാലാവസ്ഥ കണ്ട് ഉണക്കാനായി വലിയ തോതിൽ കൊഴുവ വാങ്ങിയവർക്കും നഷ്ടം സംഭവിച്ചു. ഉച്ചയോടെ വില്ലനായി മഴയെത്തിയപ്പോൾ പ്രതീക്ഷകൾ വെള്ളത്തിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.