ഗവേഷണ ഫലം മൽസ്യ കർഷകരിൽ എത്തിക്കാൻ കുസാറ്റ് ദേശീയ കേന്ദ്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ernakulam-cusat കൊച്ചി സർവകലാശാല ആരംഭിച്ച ദേശീയ സുസ്ഥിര മൽസ്യ ഉൽപാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. ജെ. ലത നിർവഹിക്കുന്നു. ഡോ. കെ.പി. പളനിസ്വാമി, ഡോ. ഐ.എസ്. ബ്രൈറ്റ് സിങ്, ഡോ. വൽസമ്മ ജോസഫ്, ഡോ. ഇ.ജി. സിലാസ്, ഡോ. ഡബ്ല്യു.എസ്. ലാക്ര, മാനാഷ് ചൗധരി എന്നിവർ സമീപം.

കളമശേരി ∙ സംസ്ഥാനത്തെ സാധാരണക്കാരായ മൽസ്യകർഷകരുടെ അഭിവ‍ൃദ്ധി ലക്ഷ്യമാക്കി കുട്ടനാട്ടിലെ പുളിങ്കുന്ന് ക്യാംപസും മറൈൻ സയൻസ് ക്യാംപസും സംയുക്തമായി ആരംഭിച്ച ദേശീയ സുസ്ഥിര മൽസ്യ ഉൽപാദന കേന്ദ്രം വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു. 30 ഏക്കറിൽ വികസിപ്പിച്ചെടുത്ത 100 കോടിയുടെ പ്രോജക്ടാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. 

മൽസ്യ കർഷകരുടെ നിരന്തരമായ ആവശ്യങ്ങൾ കണ്ടറിയുവാനും രോഗാതീതവും ആദായകരവും പാരിസ്ഥിതിക സന്തുലനത്തിൽ അധിഷ്ഠിതവുമായ ശാസ്ത്രീയ കൃഷിരീതി കർഷകർക്കു പകർന്നു കൊടുക്കാനും  കേന്ദ്രത്തിനു സാധിക്കുമെന്ന് യുജിസി ബിഎസ്ആർ ഫാക്കൽറ്റിയും പ്രോഗ്രാം കോ–ഓർഡിനേറ്ററുമായ പ്രഫ. ഐ.എസ്. ബ്രൈറ്റ്സിങ് പറഞ്ഞു. 

കാർഷിക സർവകലാശാല മുൻ വൈസ്ചാൻസലർ ഇ.ജി. സിലാസ് അധ്യക്ഷത വഹിച്ചു. അക്വാട്ടിക് സെന്റർ ഡയറക്ടർ ഡോ. വൽസമ്മ ജോസഫ്, ഡോ. ജയേഷ് പുതുമന എന്നിവർ പ്രസംഗിച്ചു.

ദേശീയ കാർഷിക ഗവേഷണ കൗൺസിൽ സ്പെഷൽ ഓഫിസർ ഡോ. ഡബ്ല്യു. എസ്. ലാക്ര, നബാർഡ് ഡപ്യൂട്ടി ജനറൽ മാനേജർ ഡോ. കെ.പി. പളനിസ്വാമി, നിതി ആയോഗ് ഡപ്യൂട്ടി അഡ്വൈസർ മനാഷ് ചൗധരി എന്നിവർ നയിക്കുന്ന ദേശീയ സംവാദം ഇന്നും നാളെയുമായി നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.