കരയും പാതിരയും സാക്ഷി; മീൻ തേടി ബോട്ടുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വികസനം ആവശ്യപ്പെട്ട് ഇരുപതു ദിവസമായി റിലേ നിരാഹാര സമരം നടക്കുന്ന ചെല്ലാനം ഹാർബറിൽ കെ.വി. തോമസ് എംപി സന്ദർശിക്കാൻ എത്തിയപ്പോൾ. വല നിറയെ കൊഴുവയുമായാണ് ട്രോളിങ് നിരോധനത്തിന്റെ അവസാന ദിനമായ ഇന്നലെ ഹാർബറിൽ വള്ളം അടുത്തത്. വികസനം ആവശ്യപ്പെട്ട് ഇരുപതു ദിവസമായി റിലേ നിരാഹാര സമരം നടക്കുന്ന ചെല്ലാനം ഹാർബറിൽ കെ.വി. തോമസ് എംപി സന്ദർശിക്കാൻ എത്തിയപ്പോൾ. വല നിറയെ കൊഴുവയുമായാണ് ട്രോളിങ് നിരോധനത്തിന്റെ അവസാന ദിനമായ ഇന്നലെ ഹാർബറിൽ വള്ളം അടുത്തത്.

വൈപ്പിൻ ∙ ഹാർബർ മേഖലയെ ഉത്രാടപ്പാച്ചിലിനെ അനുസ്മരിപ്പിക്കുന്ന ആവേശത്തിലാക്കിയ പകലിനൊടുവിൽ അഴിമുഖത്തു നങ്കൂരമിട്ട മീൻപിടിത്ത ബോട്ടുകൾ  അർധരാത്രിയെ  സാക്ഷിയാക്കി കൂട്ടത്തോടെ മീൻ തേടിയിറങ്ങി. ട്രോളിങ് നിരോധനത്തിന് അറുതികുറിച്ചു നൂറുകണക്കിനു  ബോട്ടുകളാണ് ഇന്നലെ ഭാഗ്യം തേടി അഴിമുഖം പിന്നിട്ടത്. 

   വൈപ്പിൻ ദ്വീപിന്റെ രണ്ടറ്റത്തായുള്ള  മുനമ്പം, കാളമുക്ക്  ഹാർബറുകൾ  ഇന്നലെ രാവിലെ മുതൽ അക്ഷരാർഥത്തിൽ  ഉത്സവപ്രതീതിയിലായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നു  വാഹനങ്ങളിൽ വന്നിറങ്ങിയ ബോട്ട് തൊഴിലാളികൾ റോഡിൽ നിറ‍ഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള  തൊഴിലാളികൾ  ദിവസങ്ങൾക്കു മുൻപേ സ്ഥലത്തെത്തിയിരുന്നുവെങ്കിൽ ഉത്തരേന്ത്യൻ തൊഴിലാളികളും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരും  ഇന്നലെയാണ് എത്തിയത്. ഐസ് ഫാക്ടറികൾക്കും  ഇന്ധനപ്പമ്പുകൾക്കും സമീപം  ബോട്ടുകളുടെ വൻ തിരക്കായിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിയുന്നത്ര ബോട്ടുകളിൽ  ഡീസലും ഐസും  നിറച്ചുകൊടുക്കാൻ തൊഴിലാളികൾ  കയ്യും മെയ്യും മറന്നു  ജോലി ചെയ്തു. വലകൾ സെറ്റ് ചെയ്യുന്ന  സ്ഥലങ്ങളിൽ  വാഹനങ്ങളുടെ   വൻ തിരക്കായിരുന്നു. ഇവയിൽ കയറ്റി  ഹാർബറുകളിലെത്തിച്ച വല,  തൊഴിലാളികൾ ആർപ്പുവിളികളോടെയാണു  ബോട്ടുകളിൽ കയറ്റിയത്.

വൈകുന്നേരമായതോടെ ഒട്ടേറെ  ബോട്ടുകൾ  ഹാർബർ പരിസരത്തേക്ക് എത്തി. ബാക്കിയുള്ളവ സ്വകാര്യ ജെട്ടികളിൽ നങ്കൂരമിട്ടു. നിശ്ചിത സമയമായ രാത്രി  12 മണിക്കു മുൻപ് ഏതെങ്കിലും  ബോട്ടുകൾ കടലിലിറങ്ങുന്നുണ്ടോയെന്നറിയാൻ  മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ  ജാഗ്രതയോടെ   രംഗത്തുണ്ടായിരുന്നു. സമയമായതോടെ  ബോട്ടുകൾ കൂട്ടമായി അഴിമുഖത്തേക്കു നീങ്ങിത്തുടങ്ങി.

നിർദിഷ്ട ചാലുകൾ വഴി  വേണം  മുനമ്പത്തു നിന്നു  കടലിലേക്കിറങ്ങാനെന്നതിനാൽ ഒന്നിനു  പിന്നാലെ ഒന്നായിട്ടായിരുന്നു  ബോട്ടുകൾ പുറത്തേക്കു നീങ്ങിയത്. ഇതുമൂലം  നാലുമണിക്കൂറോളമെടുത്താണു  ബോട്ടുകൾക്ക് അഴിമുഖം പിന്നിടാനായത്. എന്നാൽ കൊച്ചി അഴിമുഖത്ത് ഈ പ്രശ്നമില്ലാത്തതിനാൽ  കൂടുതൽ ബോട്ടുകൾക്ക് ഒരുമിച്ചു കടലിലേക്കു പ്രവേശിക്കാനായി.

കടലിലിറങ്ങിയതിനു ശേഷം ഏതു ദിക്കിലേക്കു പോകണമെന്ന കാര്യം അൽപം രഹസ്യമായി സൂക്ഷിക്കുന്നതാണു ബോട്ടുകാരുടെ രീതി. ദീർഘകാല പരിചയത്തിന്റെയും  മറ്റു ചില  സൂചനകളുടെയും അടിസ്ഥാനത്തിൽ  മുതിർന്ന  തൊഴിലാളികൾക്ക് ഇക്കാര്യത്തിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടാവും. 

ഇന്നു പുല‍ർച്ചെ  ഭൂരിഭാഗം ബോട്ടുകളും കൊല്ലം, കന്യാകുമാരി ഭാഗങ്ങളിലേക്കാണു  നീങ്ങിയത്. ഈ ഭാഗത്തു ഫൈബർ വള്ളങ്ങൾക്കു കുറച്ചു ദിവസങ്ങളായി മോശമല്ലാത്ത തോതിൽ മീൻ ലഭിക്കുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണിത്. 

ഇതുമൂലം  അവിടെ ഉണ്ടാകാനിടയുള്ള  തിരക്കു  കണക്കിലെടുത്തു വടക്കൻ കടലിനെ ലക്ഷ്യമാക്കി തിരിച്ച ബോട്ടുകളും  കുറവല്ല. ഗോവൻ തീരം വരെ എത്തി  ദിവസങ്ങളോളം മീൻപിടിക്കാനുള്ള സജ്ജീകരണങ്ങളുള്ള ബോട്ടുകൾ  ഉണ്ടെങ്കിലും നിരോധനത്തിനു ശേഷമുള്ള  ആദ്യപോക്കിൽ അത്തരം  ദീർഘയാത്ര  ബോട്ടുകൾ ഒഴിവാക്കുന്നതാണു പതിവ്. പരമാവധി മംഗളൂരു  വരെ മാത്രമാവും പോവുക. ചെറുബോട്ടുകൾ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ മീനുമായി തിരിച്ചെത്തിത്തുടങ്ങും.. ഇതോടെ  ഹാർബറുകൾക്കൊപ്പം അനുബന്ധ  മേഖലകളും  ഉൽസാഹത്തിലാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.