ബോട്ടുകളെത്തി നിറയെ കരിക്കാടിച്ചെമ്മീനുമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

  കാളമുക്ക് ഹാർബറിൽ ഇറക്കിയിട്ട കരിക്കാടിച്ചെമ്മീൻ. കാളമുക്ക് ഹാർബറിൽ ഇറക്കിയിട്ട കരിക്കാടിച്ചെമ്മീൻ.

എളങ്കുന്നപ്പുഴ ∙ ഒന്നര മാസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ പോയ ബോട്ടുകൾ ഒരു ദിവസത്തെ മൽസ്യബന്ധനം കഴിഞ്ഞ് നിറയെ കരിക്കാടിച്ചെമ്മീനുമായി തിരികെയെത്തി. മുരുക്കുംപാടം, കാളമുക്ക് ഹാർബറുകളിലാണ് ബോട്ടുകൾ കരിക്കാടിച്ചെമ്മീനുമായി എത്തിയത്. 20  ബോട്ടുകളെത്തിയതിൽ എല്ലാ ബോട്ടുകളിലും കരിക്കാടിയായിരുന്നു പ്രധാന താരം. അതേസമയം മുനമ്പം ഹാർബറിൽ എത്തിയ ബോട്ടുകളിൽ കണവ, കൂന്തൽ, കിളിമീൻ എന്നിവയായിരുന്നു. ഇവിടെ പത്ത് ബോട്ടുകൾ അടുത്തിരുന്നു. 

ഇന്നലെ പുലർച്ചെയാണ് ഹാർബറുകളിൽ കച്ചവടം നടന്നത്. കായംകുളം മേഖലയിൽ നിന്നു തെക്കോട്ടാണ് കരിക്കാടി ചെമ്മീനിന്റെ സാന്നിധ്യമുള്ളതെന്നു തൊഴിലാളികൾ പറഞ്ഞു. ഒരു ദിവസത്തെ പണിയിൽ ബോട്ടുകൾക്ക് ഒരുലക്ഷം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ ലഭിച്ചു. ചെമ്മീൻ തീരെ ചെറുതായതിനാൽ വില കുറവാണ്. 50 രൂപ മുതൽ 75 രൂപ വരെയാണ് ഇന്നലെ കാളമുക്ക് ഹാർബറിൽ കരിക്കാടി ചെമ്മീനു വില വീണത്. 

എക്‌സ്‌പോർട്ടിങ് ഏജൻസികൾ കൂടുതലായി വനാമി ചെമ്മീൻ കൊണ്ടുവന്ന് സ്റ്റോക്ക് ചെയ്തിരിക്കുന്നതിനാൽ ചെറിയ കരിക്കാടിക്ക് ഡിമാൻഡ് കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്. കടലിലേക്കു പോയതിൽ 10% ബോട്ടുകളാണ് തിരിച്ചെത്തിയത്. ഇന്നും നാളെയുമായി കൂടുതൽ ബോട്ടുകൾ മൽസ്യബന്ധനം കഴിഞ്ഞെത്തും. 

കരിക്കാടി, കിളി തുടങ്ങിയ മൽസ്യങ്ങളുടെ സാന്നിധ്യം കടലിൽ ഉള്ളതിനാൽ വരും ദിവസങ്ങളിൽ ചാകരക്കോള് പ്രതീക്ഷിക്കുന്നുണ്ട്.

Read More: Ernakulam Local News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.