ബോട്ടുകള്‍ നിറയെ കണവയും കൂന്തലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാളമുക്ക് ഹാർബറിൽ  എത്തിയ കണവയും കിളിമീനും കാളമുക്ക് ഹാർബറിൽ എത്തിയ കണവയും കിളിമീനും

എളങ്കുന്നപ്പുഴ ∙ ട്രോളിങ് നിരോധനം പിൻവലിച്ചതിനെ തുടർന്ന് ആഴക്കടലിൽ മൽസ്യബന്ധനത്തിനു പോയ ബോട്ടുകൾ കണവയും കൂന്തലും കിനാവള്ളിയും കിളിമീനുമൊക്കെയായി തിരികെയെത്തിയതോടെ ഹാർബറുകൾ ഉത്സവലഹരിയിലായി. കഴിഞ്ഞ ആഴ്ച തീരം വിട്ടുപോയ ഭൂരിപക്ഷം ബോട്ടുകളും തീരമണഞ്ഞു. മൂന്നു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ ബോട്ടുകൾക്കു ലഭിച്ചു. കാളമുക്ക് ഹാർബറിൽ 30 ബോട്ടുകൾ അടുത്തു. കണവക്കായിരുന്നു കൂടുതൽ വില.വലിയതിനു കി.ഗ്രാമിനു 300നും 360 രൂപയ്ക്കും ഇടയിൽ വില ലഭിച്ചു.

കൂന്തൽ ചെറുതായതിനാൽ വിലകുറഞ്ഞു. അതേസമയം കിളിമീൻ ഇക്കുറി മുൻ വർഷത്തിലേതിലും കുറവായതിനാൽ വൻ ഡിമാൻഡുണ്ട്. ചെറിയ കിളിമീന് 30 രൂപ മുതൽ 60 രൂപ വരെയാണു വില. വലുതിനു കി.ഗ്രാമിനു 120 രൂപ ലഭിച്ചു. ആദ്യ ദിനങ്ങളിൽ തീരക്കടലിൽ രണ്ടോ മൂന്നോ ദിവസത്തെ മൽസ്യബന്ധനം കഴിഞ്ഞ് എത്തിയ ബോട്ടുകൾക്ക് കരിക്കാടി ചെമ്മീൻ ലഭിച്ചെങ്കിലും ഇപ്പോൾ ലഭ്യത കുറഞ്ഞു.

തീരെ ചെറിയ ചെമ്മീൻ ആയതിനാൽ കുറഞ്ഞ വിലയാണ് ലഭിച്ചത്. ഇത് മൽസ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി. ഇനി മൂന്നാഴ്ച ഹാർബറുകളിൽ വൻ തിരക്കായിരിക്കും. ബോട്ടുകൾ എല്ലാം എത്തി തുടങ്ങിയതോടെ കച്ചവടക്കാരും, മൽസ്യം കയറ്റുന്ന തൊഴിലാളികളും സജീവമായി. അനുബന്ധ മേഖലകളും ഉത്സാഹത്തിമർപ്പിലാണ്.

Read More: Ernakulam Local News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.